കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനർ ആപ്പിൾഖാന് യാത്രാ ടിക്കറ്റ് കൈമാറുന്നു
റിയാദ്: ഗുരുതരരോഗ ബാധിതനായ കൊല്‍ക്കത്ത സ്വദേശിയെ കേളിയുടെ കൈത്താങ്ങില്‍ നാട്ടിലെത്തിച്ചു. നാല് വര്‍ഷം മുന്‍പ് റിയാദില്‍ ജോലിക്ക് എത്തിയ കൊല്‍ക്കത്ത സ്വദേശിയായ ആപ്പിള്‍ ഖാന് സ്പോണ്‍സറുമായുള്ള അഭിപ്രായ വ്യത്യാസം കാരണം അല്‍ഖര്‍ജില്‍ എത്തി ജോലി ചെയ്തു വരികയായിരുന്നു.
ഇതിനിടയില്‍ ഇദ്ദേഹത്തിന് ഗുരുതരമായ ഉദരരോഗം പിടിപെടുകയും അല്‍ഖര്‍ജിലുള്ള കിങ് ഖാലിദ് ഹോസ്പിറ്റലില്‍ അടിയന്തര ശാസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തു.
ശസ്ത്രക്രിയയെ തുടര്‍ന്നുള്ള ആശുപത്രി ചികിത്സാ സാമ്പത്തികഭാരം താങ്ങാന്‍ കഴിയാതെ ഹോസ്പിറ്റലില്‍ നിന്നും തിരിച്ച് വന്ന് സുഹൃത്തിന്റെ കൂടെ താമസിച്ചു വരികയായിരിന്നു. എന്നാല്‍ ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് അണുബാധയുണ്ടാവുകയും വ്രണമുണ്ടാവുകയും ചെയ്തതോടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായി.
തുടര്‍ന്ന് കേളി കലാസാംസ്കാരിക വേദി അല്‍ഖര്‍ജ് ഏരിയ ജീവകാരുണ്യ വിഭാഗത്തിനോട് അദ്ദേഹം സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. കേളി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലില്‍ അല്‍ദോസരി ക്ലിനിക്കിലെ ഡോ. അബ്ദുള്‍ നാസര്‍ ആപ്പിള്ഖാന് ആവശ്യമായ ചികിത്സ നല്‍കുകയും കേളിയുടെ അഭ്യര്‍ഥനപ്രകാരം ഇന്ത്യന്‍ എംബസി ഇടപെട്ട് ആപ്പിള്‍ ഖാന്റെ യാത്രാരേഖകള്‍ ശരിയാക്കി നല്‍കുകയും ചെയ്തു. യാത്രക്ക് ആവശ്യമായ വിമാന ടിക്കറ്റ് ആപ്പിള്ഖാന് നല്കി കേളി അല്‍ഖര്‍ജ് ഏരിയ കമ്മിറ്റി അദ്ദേഹത്തെ നാട്ടിലേക്കയച്ചു.
Content Highlights: riyadh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..