കേളി മെഗാ ക്രിക്കറ്റ് ടൂര്‍ണമെന്റ്; ഫിക്‌സ്ചര്‍ പ്രകാശനം ചെയ്തു


ടൂർണമെന്റ് കൺവീനർ ഗഫൂർ ആനമങ്ങാട് കേളി സെക്രട്ടറി സുരേഷ് കണ്ണപുരത്തിന് ഫിക്‌സചർ നൽകി പ്രകാശന കർമ്മം നിർവഹിക്കുന്നു

റിയാദ് : കേളി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ പ്രകാശനം ചെയ്തു. കേളി വൈസ് പ്രസിഡന്റും ടൂര്‍ണമെന്റ് കണ്‍വീനറുമായ ഗഫൂര്‍ ആനമങ്ങാട് കേളി സെക്രട്ടറി സുരേഷ് കണ്ണപുരത്തിന് ഫിക്‌സചര്‍ നല്‍കികൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

ബത്ഹ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രകാശന ചടങ്ങില്‍ ടൂര്‍ണമെന്റ് സംഘാടക സമിതി ചെയര്‍മാന്‍ പ്രഭാകരന്‍ കണ്ടോന്താര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ മുജീബ് മമ്പാട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കേളി സ്പോട്സ് കമ്മറ്റി ചെയര്‍മാന്‍ ജവാദ് പരിയാട്ട് ആമുഖ പ്രഭാഷണം നടത്തി.



ടൂര്‍ണമെന്റ് ടെക്നിക്കല്‍ കണ്‍വീനര്‍ ഷറഫുദ്ദീന്‍ ടൂര്‍ണമെന്റ് നടത്തിപ്പിന്റെ വിശദീകരണം നടത്തി. നിയമാവലി വിശദീകരണം ടീം കോഡിനേറ്റര്‍ രാജേഷ് ചലിയാറും, ടീം ഗ്രൂപ്പ് വിശദീകരണം ടെക്നിക്കല്‍ കമ്മറ്റി അംഗം മന്‍സൂര്‍ മതിലകവും നടത്തി. ടീം അംഗങ്ങളുടെ സംശയങ്ങള്‍ക്ക് രാജേഷ് ചാലിയാര്‍ മറുപടി നല്‍കി.

കേളി രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട്, കേന്ദ്ര കമ്മറ്റി അംഗം ഹുസൈന്‍ മണക്കാട് എന്നിവര്‍ ആശംസകര്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.

2022 ഒക്ടോബര്‍ 28 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് സുലൈ കെസിഎ-എംസിഎ സ്റ്റേഡിയത്തില്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുമെന്നും രണ്ടു മാസത്തോളം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ റിയാദിലെ 24 ടീമുകള്‍ മാറ്റുരയ്ക്കുമെന്നും ഡിസംബര്‍ അവസാനവാരത്തോടെ ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ചടങ്ങിന് സ്പോട്സ് കമ്മറ്റി കണ്‍വീണര്‍ ഹസ്സന്‍ പുന്നയൂര്‍ നന്ദി പറഞ്ഞു.

Content Highlights: riyadh keli


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented