വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി എത്തിയ സിറിയൻ സയാമീസ് ഇരട്ടകൾ
റിയാദ്: സിറിയൻ സയാമീസ് ഇരട്ടകളായ 'ഇഹ്‌സാൻ, ബസ്സാം' എന്നിവർ, വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി റിയാദിലെത്തി. മാതാപിതാക്കളോടൊപ്പം, തുർക്കിയിലെ അങ്കാറയിൽ നിന്ന് എയർ മെഡിക്കൽ ഇവാക്വേഷൻ വിമാനം വഴിയാണ് ഇവർ റിയാദിലെത്തിയത്. റിയാദിൽ എത്തിയ ഉടൻ ഇവരെ നാഷണൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിംഗ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി. കിംഗ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലെ സ്‌പെഷ്യലൈസ്ഡ് മെഡിക്കൽ സംഘം ഇവരുടെ അവസ്ഥ വിലയിരുത്തുകയും വേർപ്പെടുത്താനുള്ള സാധ്യതകൾ ആരായുകയും ചെയ്തു.
വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് സർവ്വവിധ പിന്തുണയും നൽകുന്ന സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് രാജകുമാരനും റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ സൂപ്പർവൈസർ ജനറലും മെഡിക്കൽ ആൻഡ് സർജിക്കൽ ടീം തലവനുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റബീഹ് നന്ദി രേഖപ്പെടുത്തി. മാനുഷിക സംരംഭത്തിലുടെ വിവേചനമില്ലാതെ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലുള്ള ഇരട്ടകളെ വേർപ്പെടുത്താൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
ആരോഗ്യ പരിപാലന മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങളുമായി ബന്ധിപ്പിച്ച് സൗദി അറേബ്യയുടെ മെഡിക്കൽ മികവ് മെച്ചപ്പെടുത്തിവരുന്നത് ലക്ഷ്യം കണ്ട് വരികയാണെന്നും ഡോ. അൽ റബീഹ് പറഞ്ഞു. ഇരട്ടകളെ വേർപ്പെടുത്താനുള്ള അവസരമൊരുക്കുന്ന സൗദി ഭരണാധികാരികൾക്ക് സിറിയൻ ഇരട്ടകളുടെ മാതാപിതാക്കൾ സന്തോഷം പ്രകടിപ്പിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
നേരത്തെ നൈജീരിയൻ ഇരട്ടകളെ റിയാദിൽ ശസ്ത്രക്രിയയിലുടെ വേർപ്പെടുത്തിയിരുന്നു. 14 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയായിരുന്നു അന്ന് 121 വിദഗ്ധരായ മെഡിക്കൽ ടീം ഹസാന, ഹസീന എന്നീ ഇരട്ടകളെ വേർപ്പെടുത്തിയത്. കഴിഞ്ഞ 33 വർഷത്തിനിടെ 23 രാജ്യങ്ങളിൽ നിന്നുള്ള 130 ഓളം ഇരട്ടകൾക്ക് ശസ്ത്രക്രിയ നടത്താൻ സൗദി അറേബ്യക്ക് സാധിച്ചിട്ടുണ്ട്.
Content Highlights: Riyadh


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..