ഹനീഫ
റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് മരണമടഞ്ഞ മലപ്പുറം തിരൂർ സ്വദേശി അളമ്പത്തൂർ ഹനീഫയുടെ (66) മൃതദേഹം നാട്ടിലെത്തിച്ചു. അളമ്പത്തൂർ മരക്കാർ - കുഞ്ഞിമോൾ ദമ്പതികളുടെ മകനാണ്. കഴിഞ്ഞ12 വർഷമായി റിയാദിലെ അൽ കാർമൽ കമ്പനിയിൽ ഓഫീസ് ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ ഫാത്തിമ. ഷംന, മെഹ, മുഹമ്മദ് ഷെബിൻ എന്നിവർ മക്കളാണ്. സഹോദരന്മാർ സലീം, സിദ്ധീഖ്.
മുടി മുറിക്കുന്നതിനായി ബത്ഹയിലെത്തിയ ഹനീഫ സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഹൃദയാഘാതം സംഭവിച്ചത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും, പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
സുമേഷി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട് എത്തിച്ചു. ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം തിരൂർ കോരങ്ങത്ത് ജുമാമസ്ജിദ് ഖബറിസ്ഥാനിൽ സംസ്കരിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ബത്ഹ ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി.
Content Highlights: riyadh


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..