റിയാദ്: എന്റര്‍ടെയ്ന്‍മെന്റ് ഗേറ്റ് ആരംഭിച്ചതിന് ശേഷം വിവിധ പരിപാടികള്‍ക്കായി 11,400 പെര്‍മിറ്റുകളില്‍ എത്തിയതായി ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി (ജി.ഇ.എ) അറിയിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം 361 പെര്‍മിറ്റുകള്‍ നല്‍കിയതായും എന്റര്‍ടെയ്ന്‍മെന്റ് ഗേറ്റ് പറഞ്ഞു. വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് 122 പെര്‍മിറ്റുകളും റെസ്റ്റോറന്റുകളിലും കഫേകളിലും തത്സമയ പ്രദര്‍ശനങ്ങള്‍ക്കായി 100 ഓളം പെര്‍മിറ്റുകളും നല്‍കിയിട്ടുണ്ട്.
വിനോദ പരിപാടികളില്‍ വിനോദ ഷോകള്‍ നടത്തുവാന്‍ മാത്രം 68 പെര്‍മിറ്റുകള്‍ നല്‍കിയിട്ടുണ്ട്. വിനോദ പരിപാടികള്‍ നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നവര്‍ക്കുമാത്രമായി 18 ലൈസന്‍സുകളും വിനോദ കേന്ദ്രങ്ങള്‍ക്ക് 19 ലൈസന്‍സുകളും, കലാ-വിനോദ പ്രതിഭകളെ സേവിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി 17 ലൈസന്‍സുകള്‍ നല്‍കിയിട്ടുണ്ടെന്നും ജി.ഇ.എ. പറഞ്ഞു.
ജനക്കൂട്ടത്തെ സംഘടിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഏകദേശം 12 ഉം, വിനോദ പ്രവര്‍ത്തനങ്ങള്‍ക്ക് ടിക്കറ്റ് വില്‍ക്കുന്നതിനുള്ള 5 അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റുകളും നല്‍കിയതായും അധികൃതര്‍ പറഞ്ഞു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിക്ഷേപകര്‍ക്കും കമ്പനികള്‍ക്കും പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ലൈസന്‍സുകള്‍ക്കും പെര്‍മിറ്റുകള്‍ക്കും അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കും അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനുള്ള ഒരു ഡിജിറ്റല്‍ പ്ളാറ്റ്ഫോമായി പ്രവര്‍ത്തിക്കുന്നതിനാണ് എന്റര്‍ടെയ്ന്‍മെന്റ് ഗേറ്റ് സ്ഥാപിച്ചിട്ടുള്ളത്. വിനോദ മേഖലയെ സംഘടിപ്പിക്കുന്നതിലും വികസിപ്പിക്കുന്നതിലും അതോറിറ്റിയുടെ പങ്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളെ പിന്തുണയ്ക്കുന്നതിനു വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ഗേറ്റിനെ ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: riyadh


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..