പ്രതീകാത്മക ചിത്രം
റിയാദ്: ആഭ്യന്തര തീർഥാടകർക്കും സൗദികൾക്കും പ്രവാസികൾക്കും ഹജ്ജ് കർമ്മത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി റമദാൻ 10 ആണെന്ന് സൗദി ഹജ്ജ്, ഉംറമന്ത്രാലയം അറിയിച്ചു. ഇതുവരെ ഹജ്ജ് കർമ്മങ്ങൾ അനുഷ്ഠിക്കാത്ത ആഭ്യന്തര തീർഥാടകർക്കുള്ള ഹജജിനുള്ള അപേക്ഷയാണ് റംസാൻ 10 വരെ സ്വീകരിക്കുന്നത്.
എന്നാൽ 5 വർഷമോ അതിൽ കൂടുതലോ വർഷം മുമ്പ് ഹജ്ജ് കർമ്മങ്ങൾ നിർവഹിച്ച സൗദി പൗരന്മാർക്കും പ്രവാസികൾക്കും ലഭ്യമായ അവസരമനുസരിച്ച് റമദാൻ 10-ന് ശേഷം ഹജ്ജ് കർമ്മത്തിനു അപേക്ഷിക്കാവുന്നതാണ്.
ആഭ്യന്തര തീർഥാടകർക്ക് https://localhaj.haj.gov.sa/ എന്ന ഹജ്ജ് വെബ്‌സൈറ്റ് വഴിയും അല്ലെങ്കിൽ നുസുക് ആപ്പ് വഴിയും ഹജ്ജ് തീർഥാടനത്തിനുള്ള അപേക്ഷ സമർപ്പിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Content Highlights: riyadh
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..