പ്രതീകാത്മക ചിത്രം
റിയാദ്: ഈ വർഷത്തെ ഹജ്ജിന് രജിസ്റ്റർ ചെയ്ത സൗദി അറേബ്യയ്ക്കകത്തു നിന്നുള്ള തീർഥാടകർക്ക് പെർമിറ്റ് നൽകുന്നതിന് മുമ്പും ശേഷവുമുള്ള റീഫണ്ട് നയങ്ങൾ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു.
പെർമിറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ ശവ്വാൽ 14-ന് മുമ്പ് രജിസ്‌ട്രേഷൻ റദ്ദാക്കുന്ന ആഭ്യന്തര തീർഥാടകർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്ന് മന്ത്രാലയം അറിയിച്ചു. തീർഥാടകൻ ഹജ്ജ് പെർമിറ്റ് നിരസിച്ചാൽ, ഇലക്‌ട്രോണിക് സേവനങ്ങളുടെ ഫീസ് കുറച്ചു നൽകും. ഹജ്ജ് തീർഥാടനത്തിനു ബുക്ക് ചെയ്ത ഒരാൾ ശവ്വാൽ 15-ന് ശേഷം മുതൽ ദുൽ കഅദ് അവസാനം വരെയുള്ള സമയത്തിനുള്ളിൽ രജിസ്‌ട്രേഷൻ റദ്ദാക്കുകയാണെങ്കിൽ ഇ-സേവനങ്ങൾക്കുള്ള ഫീസിന് പുറമെ കരാർ മൂല്യത്തിന്റെ 10% കുറയ്ക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ദുൽഹിജ്ജ 1-ന് ശേഷം അടച്ച തുകകൾ തിരികെ ലഭിക്കില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. മരണങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ, ക്രിമിനൽ നടപടികൾ, ആശുപത്രിയിൽ പ്രവേശിപ്പിക്കുംവിധമുള്ള ട്രാഫിക് അപകടങ്ങൾ, ദുൽഹിജ്ജ 1-ന് ശേഷം കോവിഡ്-19 അണുബാധ തുടങ്ങിയ സാഹചര്യങ്ങൾ കാരണം ഹജ്ജ് നിർവഹിക്കുവാൻ സാധിക്കാത്തവരെട റീഫണ്ട് പോളിസിയിൽ നിന്ന് ഒഴിവാക്കുകയും തെളിവുകൾ ഹാജരാക്കുന്ന പക്ഷം പൂർണ്ണമായി പണം തിരികെ നൽകുകയും ചെയ്യും.
ഹജ്ജ് പെർമിറ്റ് റദ്ദാക്കേണ്ടത് അബ്ഷിർ പ്‌ളാറ്റ്‌ഫോം വഴിയാണ്. അബ്ഷിർ പ്‌ളാറ്റ്‌ഫോം വെബ്‌സൈറ്റ് വഴിയോ നുസുക് ആപ്പ് വഴിയോ റിസർവേഷൻ റദ്ദാക്കാമെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു.
Content Highlights: riyadh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..