റിയാദില്‍ സംഗീതമഴ പെയ്തിറങ്ങിയ കേളി മെഗാഷോ


'കൊക്ക-കോള കേളി മെഗാ ഷോയിൽ' റിമി ടോമിയുടെ സംഗീതനിശയിൽനിന്ന്

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ ഇരുപത്തിരണ്ടാം വാര്‍ഷികം 'കേളിദിനം 2023' ന്റെ ഭാഗമായി സംഘടിപ്പിച്ച 'കൊക്ക-കോള കേളി മെഗാ ഷോ' ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. അല്‍ ഹയര്‍ അല്‍ ഒവൈദ ഫാം ഹൗസ് ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ പിന്നണി ഗായിക റിമി ടോമിയും സംഘവും സംഗീത വിരുന്നൊരുക്കി. റിമി ടോമിയോടൊപ്പം ശ്രീനാഥ്, ശ്യാം പ്രസാദ്, നിഖില്‍ രാജ് തുടങ്ങിയവര്‍ അവതരിപ്പിച്ച സംഗീതനിശ റിയാദിലെ പ്രവാസി സമൂഹത്തെ സംഗീത ലഹരിയില്‍ ആറാടിച്ചു.

കേളിയുടെ 22 വര്‍ഷത്തെ ചരിത്രം, ഹ്രസ്വചിത്രമായി പ്രൊഫസ്സര്‍ അലിയാരുടെ ശബ്ദത്തില്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് കേളി മുഖ്യ രക്ഷാധികാരി സെക്രട്ടറിയും ലോക കേരളസഭാംഗവുമായ കെ.പി.എം. സാദിഖ്, കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവര്‍ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സൗജന്യ പ്രവേശനത്തോടെ സംഘടിപ്പിച്ച സംഗീതനിശ, റിയാദിലെ പ്രവാസി സമൂഹത്തിന് കേളിയുടെ പുതുവത്സര സമ്മാനമാണെന്നും കേളിയുടെ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ മാസങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണെന്നും കേളി മുഖ്യ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് പറഞ്ഞു. ഈ പുതുവത്സരത്തില്‍ കേരളത്തിലെ തിരഞ്ഞെടുത്ത ജില്ലകളിലെ പാലിയേറ്റീവ് പ്രവര്‍ത്തങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന കേളിയുടെ പുതിയ പദ്ധതിയുടെ പ്രഖ്യാപനവും സാദിഖ് നടത്തി.

കേളി കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, സെക്രട്ടറി സീബ കൂവോട്, ട്രഷറര്‍ ശ്രീഷ സുകേഷ്, കേളി രക്ഷാധികാരി കമ്മിറ്റി അംഗവും സംഘാടക സമിതി ചെയര്‍മാനുമായ ഗീവര്‍ഗീസ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ജോസഫ് ഷാജി, ടി.ആര്‍. സുബ്രഹ്‌മണ്യന്‍, സുരേന്ദ്രന്‍ കൂട്ടായി, പ്രഭാകരന്‍ കണ്ടോന്താര്‍, ഷമീര്‍ കുന്നുമ്മല്‍, ഫിറോസ് തയ്യില്‍, കേളി സെക്രട്ടേറിയേറ്റ് അംഗവും പരിപാടിയുടെ കണ്‍വീനറുമായ സുനില്‍ കുമാര്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ സുനില്‍ സുകുമാരന്‍, ഗഫൂര്‍ ആനമങ്ങാട്, രജീഷ് പിണറായി, മധു ബാലുശ്ശേരി, കാഹിം ചേളാരി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. കുട്ടികളുടെ പാര്‍ക്ക്, കേളി ചരിത്രങ്ങള്‍ വിളിച്ചോതുന്ന ചിത്രപ്രദര്‍ശനം, വിവിധ വ്യാപര സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍, ഭക്ഷണശാലകള്‍ എന്നിവയെല്ലാം റിയാദിലെ പ്രവാസി സമൂഹത്തിന് പുത്തന്‍ അനുഭവമായി. റിമി ടോമിക്ക് കേളി സെക്രട്ടറി സുരേഷ് കണ്ണപുരവും, മറ്റു ഗായകര്‍ക്ക് കേളി സെക്രട്ടറിയേറ്റ് അംഗങ്ങളും മെമന്റോ നല്‍കി.

മുഖ്യ പ്രയോജകരായ കൊക്ക-കോള, സഹ പ്രയോജകരായ ഫ്യുച്ചര്‍ എജുക്കേഷന്‍, ഐക്കണ്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഹോം അപ്ലയന്‍സസ്, നുസ്‌കി സ്‌കൂള്‍ പ്രോഡക്ടസ് ആന്‍ഡ് ഹോം ഫര്‍ണിഷിങ്, ടി.എസ്.ടി. മെറ്റല്‍സ് ഫാക്ടറി, പെപ്പെര്‍ ട്രീ ഇന്ത്യന്‍ റെസ്റ്റോറന്റ്, സോന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, ഒയാസിസ് റെസ്റ്റോറന്റ്, മുഖ്യ ട്രാവല്‍ പാര്‍ട്ട്ണര്‍ ഫ്ളൈവേ ട്രാവല്‍സ്, ഇവന്റ് മാനേജ്മെന്റ് കമ്പനിയായ മൈക്രോ ബിസിനസ്സ് എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ക്ക് റിമി ടോമിയും, മറ്റു പ്രായോജകരുടെ പ്രതിനിധികള്‍ക്ക് കേളി ഭാരവാഹികളും സംഘാടക സമിതി അംഗങ്ങളും മെമന്റോ നല്‍കി ആദരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ സുനില്‍ കുമാര്‍ നന്ദി പറഞ്ഞു.

സംഘാടക സമിതി പബ്ലിസിറ്റി കണ്‍വീനര്‍ നൗഫല്‍ പൂവ്വക്കുര്‍ശ്ശി പരിപാടിയുടെ അവതാരകനായിരുന്നു. കേളിയുടെ നാനൂറില്‍പരം വളണ്ടിയര്‍മാര്‍ പൊതുജനത്തിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി, കേളി സൈബര്‍വിങ് കണ്‍വീനര്‍ സിജിന്‍ കൂവള്ളൂരിന്റെ നേതൃത്വത്തിലുള്ള ടീം, മെഗാഷോ സംവിധാനം നിര്‍വഹിച്ചു. റിയാസ് പള്ളത്തിന്റെ നേതൃത്വത്തില്‍ സ്റ്റേജ് ആന്‍ഡ് ഡക്കറേഷന്‍, നസീര്‍ മുള്ളൂര്‍ക്കരയുടെ നേതൃത്വത്തില്‍ ഗതാഗതം, ബിജു തായമ്പത്ത്, ഫൈസല്‍ നിലമ്പൂര്‍ ക്യാമറ, എന്നിങ്ങനെ മെഗാഷോയുടെ സര്‍വ്വ മേഖലകളിലും കേളിയുടെ പ്രവര്‍ത്തകര്‍ തന്നെയാണ് പ്രവര്‍ത്തിച്ചത്.

Content Highlights: riyadh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented