റിയാദ്: രാഷ്ട്രീയ പാര്‍ട്ടികളും അല്ലാത്തവരും നിരവധി ഹര്‍ത്താലുകള്‍ കേരളത്തില്‍ നടത്തിയിരിക്കെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെയും അതിന്റെ മറവില്‍ മറ്റുള്ളവരുടേയും സ്വത്ത് ജപ്തി ചെയ്യാനുള്ള ധൃതിപിടിച്ച നീക്കം അസ്വാഭാവികമാണെന്ന് സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി.
വിയോജിപ്പുകളെ നേരിടുന്നത് ഉത്തരേന്ത്യന്‍ മോഡല്‍ പോലീസ് രാജ്കൊണ്ടാവരുത്. നീതിനിഷേധവും മനുഷ്യാവകാശ ലംഘനങ്ങളും ഒരുവിധത്തിലും അംഗീകരിക്കാവുന്നതല്ലെന്നും സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.
നിരപരാധികളായ മാതാപിതാക്കളും സ്ത്രീകളും മക്കളും നോക്കി നില്‍ക്കേ അന്യായമായി സ്വത്ത് കണ്ടുകെട്ടാന്‍ ജപ്തി നോട്ടീസ് പതിച്ച് പോകുന്നത് നീതികരിക്കാനാവുന്നതല്ല. സമൂഹത്തില്‍ വിഭാഗീയതയുണ്ടാക്കുന്ന നടപടിയില്‍നിന്ന് ഭരണകൂടം പിന്തിരിയണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Content Highlights: riyadh
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..