റിയാദ്: വരാനിരിക്കുന്ന ഹജ്ജ തീര്‍ഥാടനത്തിനായുള്ള ആഭ്യന്തര പാക്കേജ് ചെലവുകളുടെ രണ്ടാം ഗഡു അടയ്ക്കുന്നതിനുള്ള സമയപരിധി ജനുവരി 29 ഞായറാഴ്ച (റജബ് 7)യാണ്. സൗദി പൗരന്മാരും പ്രവാസികളും അവരുടെ റിസര്‍വേഷന്‍ സ്ഥിരീകരിക്കുന്നതിനും ഹജ്ജ് പെര്‍മിറ്റ് ഇഷ്യൂ ചെയ്യുന്നതിനും മൂന്ന് ഗഡുക്കളുടെ തുക പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര തീര്‍ഥാടകര്‍ക്ക് അവരുടെ ഹജ്ജ് പാക്കേജ് ചെലവുകള്‍ അടയ്ക്കുന്നതിന് മന്ത്രാലയം ഈ വര്‍ഷം രണ്ട് രീതികള്‍ അവതരിപ്പിച്ചിരുന്നു.
റിസര്‍വേഷന്‍ നടത്തിക്കഴിഞ്ഞാല്‍ ഫീസ് മുഴുവനായി അടക്കുക എന്നതാണ് ആദ്യത്തേത്. തുക അടക്കുവാനായി ഇന്‍വോയ്സ് ഇഷ്യൂ ചെയ്തുകഴിഞ്ഞാല്‍, റിസര്‍വേഷന്റെ നില സ്ഥിരികരിക്കപ്പെടും. രണ്ടാമത്തെ രീതി മൂന്ന് ഗഡുക്കളായി ഫീസ് അടക്കുന്നതാണ്. ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മുന്‍ വര്‍ഷങ്ങളിലെ പോലെ മുഴുവന്‍ തുകയും ഒറ്റയടിക്ക് നല്‍കുന്നതിന് പകരം മൂന്ന് ഗഡുക്കളായി ഹജ്ജ് പാക്കേജ് ചെലവ് അടയ്ക്കാനുള്ള അവസരമാണിതെന്ന് മന്ത്രാലയം ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.
വിജയകരമായി രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്ക്കും റിസര്‍വേഷന്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും എല്ലാ പേയ്മെന്റുകളും കൃത്യസമയത്ത് നല്‍കണമെന്നും മന്ത്രാലയം അറിയിച്ചു. ആഭ്യന്തര തീര്‍ഥാടകര്‍ക്ക് അവരുടെ ബുക്കിങ് റിസര്‍വ് ചെയ്യുന്നതിനായി മൊത്തം ചെലവിന്റെ 20 ശതമാനം അടക്കണം. രജിസ്ട്രേഷന് തീയതി മുതല്‍ 72 മണിക്കൂറിനുള്ളില്‍ ഡൗണ്‍ പേയ്മെന്റ് നടത്തുകയാണ് വേണ്ടത്. രണ്ടാമത്തെ ഗഡുവായ 40 ശതമാനം, റജബ് 7-ന് ശേഷം നല്കിയാല് മതിയാകും. ബാക്കി 40 ശതമാനം ശവ്വാല്‍ 10-ന് അതായത് ഏപ്രില്‍ 30നുള്ളില്‍ അടയ്ക്കാവുന്നതാണ്.
ഓരോ പേയ്മെന്റിനും പ്രത്യേകം പേയ്മെന്റ് ഇന്‍വോയ്സ് നല്‍കുമെന്നും എന്നാല്‍ മുഴുവന്‍ പേയ്മെന്റുകള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടാല്‍ റിസര്‍വേഷന്‍ റദ്ദാക്കുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.
ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള രജിസ്ട്രേഷന് മന്ത്രാലയം ജനുവരി അഞ്ചിനാണ് ആരംഭിച്ചത്. പാക്കേജുകളുടെ വില 3,984 റിയാലിനാണ് തുടങ്ങുന്നത്. ഹജ്ജ് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും നുസുക് ആപ്പ് വഴിയുമാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.
ആഭ്യന്തര തീര്‍ഥാടകര്‍ക്കായി മൊത്തം നാല് പാക്കേജുകളാണ് മന്ത്രാലയം പ്രഖ്യാപിച്ചത്. ആദ്യ പാക്കേജിന്റെ വില 10,596 മുതല്‍ 11,841 റിയാല്‍ വരെയാണ്. രണ്ടാമത്തേത് 8,092 റിയാലിനും 8,458 റിയാലിനും ഇടയിലും മൂന്നാമത്തേത് 13,150 റിയാലുമാണ്. നാലാമത്തെ പാക്കേജിന് 3,984 റിയാലാണ് വില നിശ്ചയിച്ചിട്ടുള്ളത്.
Content Highlights: riyadh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..