.
റിയാദ്: പ്രവാസികളുടെ കുടുംബാംഗങ്ങൾക്കായി ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്പോർട്ട് (ജവാസത്ത്) ഡിജിറ്റൽ ഐഡന്റിറ്റി (ഐഡി) സേവനം ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ അബ്ഷർ അഫ്രാദ് (അബ്ഷർ വ്യക്തികൾ) വഴി ഇത് ലഭ്യമാണ്.
പ്രവാസികൾക്ക് അവരുടെ കുടുംബാംഗങ്ങളുടെ ഡിജിറ്റൽ ഐ.ഡി. അവലോകനം ചെയ്യാനും അതിലെ ഡാറ്റ കാണാനും ഉപയോഗിക്കാനും ആവശ്യമുള്ളപ്പോൾ അതിന്റെ പകർപ്പ് റഫറൻസിനായി സൂക്ഷിക്കാനും പുതിയ സേവനം സഹായിക്കും. അബ്ഷിർ അഫ്രാദ് മുഖേന സമർപ്പിച്ച പ്രവാസികളുടെ കുടുംബാംഗങ്ങളുടെ ഡിജിറ്റൽ ഐഡിയുടെ ഫോട്ടോ, കൈവശം വയ്ക്കാനും രാജ്യത്തിനുള്ളിൽ എവിടെയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ആവശ്യപ്പെട്ടാൽ കാണിക്കാനും ഉടമയെ സഹായിക്കുമെന്ന് ജവാസാത്ത് വ്യക്തമാക്കി. അതേസമയം ഐഡിയുടെ അച്ചടിച്ച പതിപ്പ് കൈവശം വയ്ക്കേണ്ടതില്ല.
അബ്ഷർ പ്ലാറ്റ്ഫോമിലൂടെ പൗരന്മാർ, പ്രവാസികൾ, സന്ദർശകർ എന്നിവരുടെ ഗുണഭോക്താക്കൾക്ക് ജവാസാത്ത് ആസ്ഥാനങ്ങളോ ബ്രാഞ്ച്ഓ ഫീസുകളോ നേരിട്ട് സന്ദർശിക്കാതെതന്നെ ജവാസാത്ത് നൽകുന്ന ഡിജിറ്റൽ സാങ്കേതിക പരിഹാരങ്ങളുടെ വിപുലീകരണമായാണ് ഈ സേവനം ലക്ഷ്യമിടുന്നത്.
Content Highlights: Riyadh
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..