.
റിയാദ്: താമസം, തൊഴില്‍, അതിര്‍ത്തി സുരക്ഷാചട്ടങ്ങള്‍ ലംഘിച്ചതിന് സൗദി അധികൃതര്‍ ഒരാഴ്ചയ്ക്കിടെ 14,133 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. നവംബര്‍ 24 മുതല്‍ 30 വരെ, താമസ നിയമങ്ങള്‍ ലംഘിച്ചതിന് 8,148 പേരെയും അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 3,859 പേരെയും തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് 2,126 പേരെയും അറസ്റ്റ് ചെയ്തു.
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ 377 പേരില്‍ 51 ശതമാനം യമനികളും 37 ശതമാനം എത്യോപ്യക്കാരും 12 ശതമാനം മറ്റ് രാജ്യക്കാരും ആണെന്ന് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. സൗദിയില്‍നിന്നും അയല്‍രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 40 പേരെ കൂടി പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നല്‍കിയതിനും ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തു. രാജ്യത്തേക്ക് അനധികൃത പ്രവേശനം, നിയമ ലംഘകര്‍ക്കുള്ള ഗതാഗത സൗകര്യം, അഭയം നല്കല് എന്നിവ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്തിയാല്‍ പരമാവധി 15 വര്‍ഷം വരെ തടവും ഒരു മില്യണ്‍ റിയാല്‍ വരെ (2,60,000 ഡോളര്‍) പിഴയും വാഹനങ്ങളടക്കമുള്ള സ്വത്തുകള്‍ കണ്ടുകെട്ടലും നേരിടേണ്ടിവരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംശയാസ്പദമായ ലംഘനങ്ങള്‍ മക്ക, റിയാദ് മേഖലകളിലെ ടോള്‍ ഫ്രീ നമ്പറായ 911-ലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ 999, 996 എന്നീ നമ്പറുകളിലും റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. നവംബര്‍ 17 മുതല്‍ 23 വരെ സൗദി അധികൃതര്‍ റസിഡന്‍സി ചട്ടങ്ങള്‍ ലംഘിച്ചതിന് 9,131 പേരെയും തൊഴില്‍ ലംഘനത്തിന് 2,416 പേരെയും അതിര്‍ത്തി ലംഘനത്തിന് 4,166 പേരെയുമാണ് അറസ്റ്റ് ചെയ്തത്.
Content Highlights: riyadh
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..