സഫാമക്ക - കേളി മെഗാ ക്രിക്കറ്റ് 2022; സൂപ്പർ12 മത്സരങ്ങൾ ആരംഭിക്കുന്നു


അഞ്ചാം വാരത്തിലെ മാൻ ഓഫ് ദ് മാച്ചുകൾക്കുള്ള ഉപഹാരം വിതരണം ചെയ്യുന്നു

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ ടൂർണമെന്റായ 'സഫാമക്ക - കേളി മെഗാ ക്രിക്കറ്റ് 2022' ന്റെ സൂപ്പർ 12 മത്സരങ്ങൾ ഡിസംബർ ആദ്യവാരം ആരംഭിക്കും. നാല് ടീമുകളടങ്ങുന്ന ആറ് ഗ്രൂപ്പുകളാക്കി 24 ടീമുകൾ ഏറ്റുമുട്ടിയ ലീഗ് മത്സരങ്ങൾ കഴിഞ്ഞ വാരം അവസാനിച്ചു.

സുലൈ കെ.സി.എ. - എം.സി.എ. ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റ് 36 കളികൾ പൂർത്തിയാക്കിയാണ് ‘സൂപ്പർ 12’ ലേക്ക് കടക്കുന്നത്. ഉസ്താദ് ഹോട്ടൽ വിന്നേഴ്‌സ് ട്രോഫിക്കും സഫാമക്കാ റണ്ണേഴ്സ് ട്രോഫിക്കും സഖാവ് കെ.വാസു ഏട്ടൻ & അസാഫ് വിന്നേഴ്‌സ് പ്രൈസ് മണിക്കും, മോഡേൺ എജ്യൂകേഷൻ റണ്ണേഴ്സ് പ്രൈസ് മണിക്കും വേണ്ടി കേളി നടത്തുന്ന പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിന്റെ അഞ്ചാം വാരത്തിൽ ഇ, എഫ് എന്നീ ഗ്രൂപ്പുകളിലെ നാല് മത്സരങ്ങളാണ് നടന്നത്.

ഗ്രൂപ്പ് ഇയിൽ നടന്ന മത്സരങ്ങളിൽ ത്രീ ലൈൻസ്, മുറൂജ് 11, റൈനോസ് എന്നീ ടീമുകളും, ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ടീം പാരാമൗണ്ടും വിജയിച്ചു. മാൻ ഓഫ് ദി മാച്ച് ആയി ത്രീ ലൈൻസിലെ കുഞ്ഞുമോൻ, പാരാമൗണ്ടിലെ അസീസ്, മുറൂജ് 11ലെ അർഷാദ് എന്നിവരെ തിരഞ്ഞെടുത്തു. ജയണ്ണ, ചാക്കോ, റയിഗൺ, അജു, ആസിഫ്, മഹേഷ്, എന്നിവർ അമ്പയർമാരായി കളി നിയന്ത്രിച്ചു.

സൂപ്പർ 12 മത്സരങ്ങളിൽ ആഷസ് - സ്പാർക്കൻസിനേയും, കണ്ണൂർ വാരിയർസ് - മാസ്റ്റേഴ്സിനേയും, യുവധാര അസീസിയ - അൽ ഉഫൂകിനേയും, കേരള വിസാർഡ് - ഡെസേർട്ട് ഹീറോസിനേയും, ത്രീ ലൈൻസ് - സിൽവർ സ്റ്റാർ റിയാദിനേയും, ടീം പാരാമൗണ്ട് - മുറൂജ് 11നേയും നേരിടും.

Content Highlights: Riyadh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented