.
റിയാദ്: ടൂറിസം മേഖലയിലെ അന്താരാഷ്ട്ര ഹബ്ബായി മാറുന്നതിന്റെ ഭാഗമായി സൗദി അറേബ്യ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്ന് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന് പറഞ്ഞു.
റിയാദിലെ കിംഗ് സല്മാന് അന്താരാഷ്ട്ര വിമാനത്താവളത്തിനു ആറ് സമാന്തര റണ്‍വേകള്‍ ഉണ്ടായിരിക്കും. അതോടൊപ്പം സൗദി അറേബ്യയുടെ എണ്ണ ഇതര മൊത്ത ആഭ്യന്തര ഉത്പാദനത്തിലേക്ക് പ്രതിവര്‍ഷം 27 ബില്യണ്‍ സൗദി റിയാല്‍ (7.18 അമേരിക്കന്‍ ഡോളര്‍) സംഭാവന ചെയ്യുമെന്നും പ്രതീക്ഷിക്കുന്നതാണ് പദ്ധതി. സൗദി അറേബ്യയിലെ യാത്രക്കാരുടെ വാര്‍ഷിക ഗതാഗതം 2030-ഓടെ 120 ദശലക്ഷമായും 2050-ഓടെ 185 ദശലക്ഷമായും വർധിപ്പിക്കാന്‍ വിമാനത്താവളം സഹായിക്കും. രാജ്യത്തെ വിമാന ഗതാഗതം പ്രതിവര്‍ഷം 2,11,000 ല്‍ നിന്ന് 1 ദശലക്ഷത്തിലധികം ഫ്ലൈറ്റുകളായി വര്‍ധിക്കും.
പുതിയ വിമാനത്താവളം സുസ്ഥിരതയോടെ, അതിന്റെ രൂപകല്പനയില് അത്യാധുനിക ഗ്രീന്‍ സംരംഭങ്ങള്‍ ഉള്‍പ്പെടുത്തി ലീഡ് പ്ളാറ്റിനം സര്ട്ടിഫിക്കേഷന് നേടുമെന്നും, അത് പുനരുപയോഗിക്കാവുന്ന ഊര്‍ജത്താല്‍ പ്രവര്ത്തിപ്പിക്കപ്പെടുമെന്നും സൗദി പ്രസ് ഏജന്‍സി അറിയിച്ചു. പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വികസനത്തില്‍, 2050 ഓടെ 3.5 ദശലക്ഷം ടണ്‍ ചരക്ക് സംസ്കരിക്കാനുള്ള ശേഷിയുള്ള ഖാലിദ് രാജാവിന്റെ പേരിലുള്ള നിലവിലുള്ള ടെര്‍മിനലുകള്‍ ഉള്‍പ്പെടും.
Content Highlights: riyadh
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..