കേളി അൽഖർജ് ഏരിയ ലൈബ്രറിക്ക് തുടക്കമായി


കേളി അൽഖർജ് ഏരിയ സാംസ്കാരിക കമ്മിറ്റി കൺവീനർ ഷബി അബ്ദുൽസലാം ഏരിയാ സെക്രട്ടറി രാജൻ പള്ളിത്തടത്തിന് പുസ്തകം കൈമാറിഅൽഖർജ് ഏരിയ ലൈബ്രറിക്ക് തുടക്കം കുറിക്കുന്നു

റിയാദ്: പ്രവാസികളിൽ വായനാശീലവും ചരിത്രാവബോധവും വർധിപ്പിക്കുന്നതിനും, വായനാശീലമുള്ളവർക്ക് പുസ്തകങ്ങളുടെ ലഭ്യത സുഗമമാക്കുന്നതിന്റെയും ഭാഗമായി കേളി കലാസാംസ്‌കാരിക വേദി ഏരിയാതലങ്ങളിൽ ആരംഭിച്ചിരിക്കുന്ന ലൈബ്രറികളുടെ ഭാഗമായി അൽഖർജ് ഏരിയ ലൈബ്രറിയുടെ ഉദ്‌ഘാടനം നടന്നു. റിയാദിലും പരിസര പ്രദേശങ്ങളിലുമായി കേളിയുടെ 12 ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ലൈബ്രറികൾ പ്രവർത്തിക്കുക.

കേളി അൽഖർജ് ഏരിയ പരിധിയിൽ നടന്ന ചടങ്ങിൽ, ഏരിയ സാംസ്കാരിക കമ്മിറ്റി കൺവീനർ ഷബി അബ്ദുൽസലാം ഏരിയാ സെക്രട്ടറി രാജൻ പള്ളിത്തടത്തിന് പുസ്തകം കൈമാറി ലൈബ്രറിക്ക് തുടക്കം കുറിച്ചു. കേളി കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, ജോസഫ് ഷാജി, ഷമീർ കുന്നുമ്മൽ, കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് ചാലിയം, മധുപട്ടാമ്പി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Content Highlights: Riyadh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023

Most Commented