ഏരിയാതല ലൈബ്രറികളുമായി കേളി


ഏരിയ കമ്മറ്റി അംഗം അജിത്, സെക്രട്ടറി റഫീഖ് ചാലിയത്തിന് പുസ്തകം കൈമാറി അസീസിയ ഏരിയ ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നു.

റിയാദ്: പ്രവാസികളില്‍ വായനാശീലവും ചരിത്രാവബോധവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കേളി കലാസാംസ്‌കാരിക വേദി ഏരിയാതലങ്ങളില്‍ ലൈബ്രറികള്‍ക്ക് തുടക്കം കുറിക്കുന്നു. റിയാദിലെയും പരിസര പ്രദേശങ്ങളായ അല്‍ഖര്‍ജ്, ഹോത്ത, മജ്മ എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന കേളിയുടെ 12 ഏരിയ കമ്മറ്റികളുടെ കീഴിലായിരിക്കും ലൈബ്രറികള്‍ പ്രവര്‍ത്തിക്കുക.

ഉദ്യമത്തിനു തുടക്കം കുറിച്ചുകൊണ്ട് ആദ്യ ലൈബ്രറിയുടെ ഉദ്ഘാടനം അസീസിയ ഏരിയയില്‍ നടന്നു. ഗ്രേറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഏരിയ കമ്മറ്റി അംഗവും ലൈബ്രറി ചുമതലക്കാരനുമായ അജിത്, ഏരിയ സെക്രട്ടറി റഫീഖ് ചാലിയത്തിന് പുസ്തകം കൈമാറികൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ഏരിയ പ്രസിഡന്റ് ഷാജി റസാഖ് അധ്യക്ഷതയും സെക്രട്ടറി റഫീഖ് ചാലിയം സ്വാഗതവും പറഞ്ഞു. കേളി രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ജോസഫ് ഷാജി, ഷമീര്‍ കുന്നുമ്മല്‍, കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി, അസീസിയ ഏരിയ രക്ഷാധികാരി കണ്‍വീനര്‍ ഹസ്സന്‍ പുന്നയൂര്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാജന്‍ പള്ളിതടം, ഷിബു തോമസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. അസീസിയ ഏരിയ ട്രഷറര്‍ റഫീഖ് അരിപ്ര നന്ദി പറഞ്ഞു.

Content Highlights: riyadh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented