.
ദമ്മാം: കോവിഡ് കാലഘട്ടത്തിലും പ്രളയ സമയത്തും സംസ്ഥാനത്തിന്റെ പലഭാഗത്തുമുള്ള ആലംബഹീനരായ നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമേകിയ ദമ്മാം ഒ.ഐ.സി.സി.യുടെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
തന്റെ മണ്ഡലമായ ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ താന്‍ ശ്രദ്ധയില്‍പ്പെടുത്തിയ നിരവധി വിഷയങ്ങളില്‍ ദമ്മാം ഒ.ഐ.സി.സി.യും പ്രസിഡന്റ് ബിജു കല്ലുമലയും നിര്‍ലോഭമായ പിന്തുണയാണ് നല്‍കിയിട്ടുള്ളതെന്ന് ഒ.ഐ.സി.സി. പ്രസ്ഥാനത്തിന് രൂപം നല്‍കിയ അന്നത്തെ കെ.പി.സി.സി. പ്രസിഡന്റ് കൂടിയായ രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഹരിപ്പാട് നിയോജക മണ്ഡലത്തിലെ ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ കൊക്കാടന്‍ പറമ്പില്‍ തെക്കതില്‍ അബ്ദുല്‍ ബഷീറിന്റെ കാലപ്പഴക്കം ചെന്ന വീട് കാലവര്‍ഷത്തില്‍ തകര്‍ന്നുപോയിരുന്നു. ബധിരനായ ഇദ്ദേഹത്തിന്റെ വീട് പുനര്‍നിര്‍മിക്കാന്‍ സഹായിക്കണമെന്ന് ദമ്മാം ഒ.ഐ.സി.സി.യോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. അപ്രകാരം ദമ്മാം ഒ.ഐ.സി.സി. നല്‍കുന്ന സാമ്പത്തിക സഹായം ഒ.ഐ.സി.സി. ദമ്മാം റീജ്യണല്‍ പ്രസിഡന്റും മിഡില്‍ ഈസ്റ്റ് കണ്‍വീനറുമായ ബിജു കല്ലുമല, ഷംസുദ്ദീന്‍ കായിപ്പുറം എന്നിവരുടെ സാന്നിധ്യത്തില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അബ്ദുല്‍ ബഷീറിന് കൈമാറി.
Content Highlights: ramesh chennithala about dammam oicc
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..