ക്വു.എച്ച്.എൽ.സി പത്താം ഘട്ടത്തിന് ദമ്മാമിൽ  തുടക്കമായി 


1 min read
Read later
Print
Share

ക്വു.എച്ച്.എൽ.സി പത്താം ഘട്ടത്തിൻറെ ദമ്മാം തല പ്രവേശനോദ്ഘാടനം മുഹമ്മദ് ഷഫീഖ് ചാമംപതാലിന് പഠനസഹായി നൽകി കൈതയിൽ ഇമ്പിച്ചിക്കോയ നിർവഹിക്കുന്നു

ദമ്മാം: സൗദി ദേശീയ അടിസ്ഥാനത്തിൽ റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഖുർആൻ ഹദീസ് ലേണിംഗ് കോഴ്സിൻ്റെ പത്താം ഘട്ടത്തിന് ദമ്മാമിൽ തുടക്കമായി. 2014 ൽ ആരംഭിച്ച ക്വു.എച്ച്.എൽ.സി വിശുദ്ധ ഖുർആനിലെ എട്ട് ജുസ്ഉകളും സഹീഹിൽ ബുഖാരിയിലെ മുപ്പത് അധ്യായങ്ങളും കഴിഞ്ഞ ഒൻപത് ഘട്ടങ്ങളിലായി പൂർത്തിയായി. പത്താം ഘട്ടത്തിൽ വിശുദ്ധ ഖുർആനിൽ നിന്നും അഹ്സാബ്, സബഅ്ഫാ ത്വിർ എന്നീ അധ്യായങ്ങളും, തറാവീഹ്, ഇഅതികാഫ്, ലൈലത്തുൽ ഖദർ എന്നീ അധ്യായങ്ങളാണ് ഹദീസ് പാഠഭാഗത്ത് ഉൾപ്പെടുത്തിയിട്ടുള്ളത്. ക്വുർആൻ പാഠഭാഗം പ്രസിദ്ധ ഇസ്‌ലാമിക പണ്ഡിതൻ മുഹമ്മദ് അമാനി മൗലവി രചിച്ച വിശുദ്ധ ഖുർആൻ മലയാള പരിഭാഷഅടിസ്ഥാനമാക്കിയും ഹദീഥ്‌ പാഠഭാഗം വിവിധ പണ്ഡിതൻമാർ രചിച്ച സ്വഹീഹുൽ ബുഖാരി പരിഭാഷയെ അടിസ്ഥാനമാക്കിയുമാണ് തയ്യാറാക്കിയിട്ടുള്ളത്.

സൗദി അറേബ്യയിലെ നിരവധി കേന്ദ്രങ്ങളിൽ വ്യവസ്ഥാപിതമായ പഠന സംവിധാനങ്ങൾ ക്വു.എച്ച്.എൽ.സി യുടെ ഭാഗമായി വിവിധ ഇസ്‌ലാഹി സെന്ററുകളുടെ നേതൃത്വത്തിൽ നടന്ന് വരുന്നുണ്ട്. രാജ്യത്തിന് പുറത്തും പ്രവാസ ജീവിതം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങിയവർക്കുമായി ഓൺലൈൻ പഠന സംവിധാനങ്ങളും ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

പത്താം ഘട്ടത്തിൻറെ ഔപചാരികമായ ഉദ്ഘാടനം പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ദമ്മാം ഇസ്‌ലാമിക് കാൾ ആൻഡ് ഗൈഡൻസ് സെന്റർ മലയാള വിഭാഗം പ്രബോധകനുമായ അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി റിയാദിൽ നിർവ്വഹിച്ചു. കോഴ്‌സിന്റെ ഭാഗമാവാൻ താല്പര്യമുള്ളവർക്കും, പാഠപുസ്തകങ്ങൾക്കും 050 0012748 എന്നീ നമ്പറിൽ ക്വു എച്ച് എൽ സി ദമ്മാം ചാപ്റ്ററുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

Content Highlights: qhlc 10th phase begins in dammam

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented