ജിദ്ദ: സുരക്ഷാ നിരീക്ഷണ ക്യാമറയുടെ റെക്കോര്‍ഡിംഗുകള്‍ കൈമാറുന്നതും പ്രസിദ്ധീകരിക്കുന്നതും നശിപ്പിക്കുന്നതും ശിക്ഷാര്‍ഹമെന്ന് സൗദി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. ഇത്തരം പ്രവൃത്തി ചെയ്യുന്നവര്‍ പിടിക്കപ്പെട്ടാല്‍ 20,000 റിയാല്‍ പിഴ ഒടുക്കേണ്ടിവരുമെന്നും പൊതു സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കി.
ബന്ധപ്പെട്ട അധികൃതര്‍ വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ ലക്ഷ്യം വെച്ചാണ് ഇത്തരം ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. ക്യാമറകള്‍ നശിപ്പിക്കപ്പെടുന്നവരും വീഡിയൊ ഉള്ളടക്കം കൈമാറ്റം ചെയ്യുന്നവരും പ്രദര്‍ശിപ്പിക്കപ്പെടുന്നവരും സാമ്പത്തിക പിഴ അടക്കുന്നതിന് വിധേയരാകേണ്ടിവരും.
പല സ്ഥലങ്ങളിലായി പലപ്പോഴും ക്യാമറകള്‍ നഷിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ടു ചെയ്യാറുണ്ട്. ഇത്തരം സാമൂഹ്യ ദുശക്തികളെ നിലക്കു നര്‍ത്തുവാന്‍ അധികൃതര്‍ കടുത്ത തീരുമാനമെടുക്കുന്നതിന്റെ ഭാഗമായാണ് വന്‍ പിഴ ഈടാക്കുവാന്‍ തീരുമാനമെടുത്തിട്ടുള്ളതെന്ന് പൊതു സുരക്ഷാവിഭാഗം കൂടിച്ചേര്‍ത്തു.
Content Highlights: publishing security surveillance camera recordings is punishable
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..