പ്രവാസി വെല്‍ഫെയര്‍ ശറഫിയ മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു


പ്രവാസി വെൽഫെയർ ശറഫിയ മേഖല പ്രവർത്തക കൺവെൻഷനിൽ ഉമർ ഫാറൂഖ് പാലോട് മുഖ്യ പ്രഭാഷണം നടത്തുന്നു.

ജിദ്ദ: അടുത്ത മാസം മലപ്പുറത്ത് നടക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രവാസി വെല്‍ഫെയര്‍ ശറഫിയ മേഖല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഇമാം ബുഖാരി ഇന്‌സ്ടിട്യൂട്ടില്‍ 'മുന്നൊരുക്കം' എന്ന പേരില്‍ നടന്ന കണ്‍വെന്‍ഷന്‍ പ്രവാസി വെല്‍ഫെയര്‍ വെസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മറ്റി ജനറല്‍ സെക്രട്ടറി എം.പി അഷ്റഫ് പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്തു.

ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിക്ക് കേരളത്തില്‍ ജനസമ്മതി ഉയര്‍ന്നു വരുന്നതായി ഉദാഹരണ സഹിതം അദ്ദേഹം വിശദീകരിച്ചു. കേരളത്തിലെ ക്യാമ്പസുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനായ ഫ്രറ്റേര്‍ണിറ്റിക്ക് സ്വീകാര്യത വര്‍ധിച്ചുവരുന്നതിന്റെ തെളിവാണ് ഇക്കഴിഞ്ഞ ക്യാമ്പസ് തെരഞ്ഞെടുപ്പുകളില്‍ ഫ്രറ്റേര്‍ണിറ്റി നേടിയ ഉജ്ജ്വല വിജയമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ ശറഫിയ മേഖല പ്രസിഡന്റ് എം.വി അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. വെസ്റ്റേണ്‍ പ്രൊവിന്‍സ് ആക്ടിങ് പ്രസിഡന്റ് ഉമര്‍ ഫാറൂഖ് പാലോട് മുഖ്യ പ്രഭാഷണം നടത്തി. ഭരണഘടന വിഭാവന ചെയ്യുന്ന ക്ഷേമരാഷ്ടമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും സാമൂഹ്യ നീതിയെക്കുറിച്ച രാഷ്ട്രീയമാണ് പാര്‍ട്ടി മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തില്‍ ജനങ്ങളെ സേവിക്കേണ്ട മന്ത്രിമാര്‍ രാജ്യത്തിന്റെ പൊതുമുതലുകള്‍ ഓരോന്നായി വിറ്റഴിക്കുന്നു. ജനങ്ങള്‍ക്ക് വേണ്ടി ഭരണം നടത്തേണ്ടവര്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി ഭരിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് രാജ്യത്താകെ ഫാസിസ്റ്റുകള്‍ മതവും ജാതിയും പറഞ്ഞു ജനങ്ങളെ തമ്മിലടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.അഹമ്മദലി, എന്‍.കെ അഷ്റഫ് എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ അസീസ് കൊണ്ടോത്ത് സ്വാഗതവും മുഹമ്മദലി ഓവുങ്ങല്‍ നന്ദിയും പറഞ്ഞു.

Content Highlights: pravasi welfare sharafiya region convention organised


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented