പ്രവാസം @40 നവംബര്‍ നാലിന്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു


പ്രതീകാത്മക ചിത്രം | Photo: FAYEZ NURELDINE | AFP

ജിദ്ദ: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദയുടെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് സൗദി അറേബ്യയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ ജിദ്ദ നിവാസികളായ മലയാളികളെ ആദരിക്കുന്നു.

പ്രവാസമെന്ന മഹാ പ്രഹേളിക അനന്തമായി നീളുകയാണ്. എത്രയെത്ര മനുഷ്യര്‍ എണ്ണസൗഭാഗ്യങ്ങളുടെ ഈ സമ്പന്നഭൂമിയില്‍ ജീവിതമെന്ന വലിയ കടങ്കഥക്ക് ഉത്തരം തേടിയെത്തി. പലരും വെറും കയ്യോടെ തന്നെ മടങ്ങി. നേടിയവരാവട്ടെ, നേട്ടങ്ങള്‍ക്ക് വിലയായി നല്‍കിയത് സ്വന്തം ജീവിതം തന്നെയാണ്. എന്നിട്ടും പ്രവാസ ലോകത്തിലേക്കുള്ള വിമാനങ്ങള്‍ പുതിയ അതിഥികളെ കൊണ്ട് നിറയുന്നു. തിരിച്ചു പോക്കും വന്നുചേരലും പ്രവാസത്തിന്റെ നിത്യ കാഴ്ചകളാണ്. ഒഴിഞ്ഞും നിറഞ്ഞും ചിലപ്പോള്‍ നിറഞ്ഞു കവിഞ്ഞും ലക്ഷോപലക്ഷം ഭാഗ്യാന്വേഷികള്‍ക്ക് സംവത്സരങ്ങളായി പ്രവാസലോകം ഇടത്താവളമൊരുക്കുന്നു. മോഹിപ്പിച്ചും സമാധാനിപ്പിച്ചും മറ്റു ചിലപ്പോള്‍ കരയിപ്പിച്ചും തുടരുന്ന കാഴ്ചകള്‍ക്ക് ഇന്നും വലിയ മാറ്റമില്ല.
നാലു പതിറ്റാണ്ടിന്റെ ഉള്‍ക്കരുത്ത് കൊണ്ട് പ്രവാസ ജീവിതത്തില്‍ ജൈത്രയാത്ര തുടരുന്നവര്‍, അതിജീവനത്തിന്റെ നാല്‍പ്പതാണ്ട് ഓര്‍ത്തെടുക്കുന്നു. പുതുതലമുറക്ക് നവ്യാനുഭവം പകരാന്‍ പ്രവാസം@40 എന്ന പേരില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ വേദിയൊരുക്കുന്നു.നവംബര്‍ 4-ന് നടക്കുന്ന പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നതിന് സൗദിയില്‍ 40 വര്‍ഷം പിന്നിട്ട് ഇപ്പോള്‍ ജിദ്ദയിലുള്ള മലയാളികള്‍ ഒക്ടോബര്‍ 25നകം 0564413527 എന്ന നമ്പറില്‍ വാട്സ്ആപ്പ് വഴി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Content Highlights: pravasam at 40 on november 4th Registration has started


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented