ഹാജിമാരുടെ താമസസ്ഥലത്ത് സംസം ബോട്ടില്‍ വിതരണം ചെയ്യുന്നതിനായി പോര്‍ട്ടല്‍ ആരംഭിച്ചു


1 min read
Read later
Print
Share

Photo: Pravasi mail

മക്ക: തീര്‍ഥാടകര്‍ താമസിക്കുന്ന സ്ഥലത്ത് സംസം തീര്‍ത്ഥ ജല ബോട്ടിലുകള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ അല്‍ സംസമിയ കമ്പനി പുതിയ സംസം ഇലക്ട്രോണിക് പ്ലാറ്റ്ഫോം ആരംഭിച്ചു. യാതൊരു തടസ്സവുമില്ലാതെ പുണ്യജല വിതരണം ചെയ്യുന്നതിനായി മികച്ച പരിശീലനം ലഭിച്ചവരാണ് ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ പ്ലാറ്റ്ഫോം പ്രവര്‍ത്തിപ്പിക്കുന്നത്.

സംസം പ്ലാറ്റ്ഫോമില്‍ എല്ലാ തീര്‍ഥാടകരുടെയും ഡാറ്റകളുണ്ട്. ഇലക്ട്രോണിക് ട്രാക്കുമായും ഹജജ്, ഉംറ മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ ഹജജ് പ്ലാറ്റ്ഫോമുമായും ഡാറ്റ പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും. ഇലക്ട്രോണിക്ക് സംവിധാനത്തിലൂടെ ഹാജിമാരുടെ താമസ കെട്ടിട നമ്പറുകള്‍ ഇതുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ സീസണ്‍ ജോലിയുടെ ഡെപ്യൂട്ടി ജനറല്‍ സൂപ്പര്‍വൈസര്‍ റയാന്‍ സംസാമി പറഞ്ഞു.

സംസം വിതരണ ജോലിയുടെ വേഗതയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും സ്ഥിതിവിവരക്കണക്കുകളും കാണുന്ന ഔദ്യോഗിക പ്ലാറ്റ്ഫോമാണ് സംസം പ്ലാറ്റ്ഫോം ഇന്റര്‍നെറ്റ് കണക്ഷനോടുകൂടിയും അല്ലാതെയും പ്രവര്‍ത്തിക്കും. കാലതാമസമോ തടസ്സമോ കൂടാതെ സംസംവിതരണം നടക്കുന്നുണ്ടെന്ന് ഇതിലൂടെ നിരീക്ഷിക്കാനാകും.

പ്ലാറ്റ്‌ഫോമിലെ രജിസ്ട്രേഷനില്‍ തുടങ്ങി കണ്‍ട്രോള്‍ സെന്റര്‍ കടന്ന്, സംസ്‌കരണത്തിനായി വെയര്‍ഹൗസിലെത്തി, സുരക്ഷിതമായ ഗതാഗത മാര്‍ഗ്ഗത്തിലൂടെ, സൂപ്പര്‍വൈസറും ഡെലിവറി വാഹനത്തിന്റെ ഡ്രൈവറും തമ്മിലുള്ള ഏകോപനത്തിലുടെ വിശുദ്ധ നഗരത്തിലെ തീര്‍ഥാടകരുടെ താമസസ്ഥലത്ത് സംസം എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നു. ഇങ്ങിനെ പ്രവര്‍ത്തനങ്ങള്‍ ഒന്നിലധികം ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു.

തീര്‍ത്ഥാടകര്‍ക്ക് സംസം തിര്‍ത്ഥജലം വിതരണം ചെയ്തു എന്ന് ഉറപ്പ്വരുത്തുന്നതിനായി ഡെലിവറി റസീറ്റ് സംവിധാവും നടന്നാക്കിയിട്ടുണ്ട്. സംസംവിതരണ പ്രത്രിയയുടെ ഗുണനിലവാരം ഉറപ്പുവരുത്താനായി വനിതളടക്കമുള്ള ജീവിനക്കാരുമായി നിരീക്ഷണ വിശകലന സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Content Highlights: Portal launched for distribution of samsam bottles at the accommodation of pilgrims

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
justin

2 min

ഭയപ്പാടില്‍ നിന്നും മോചിതനായി ജസ്റ്റിന്‍ നാട്ടിലേക്ക്

Sep 19, 2023


pravasi

1 min

സൗദി അറേബ്യ ഡെന്റല്‍ പ്രൊഫഷന്‍ മേഖല ഭാഗികമായി സൗദിവത്ക്കരിക്കുന്നു

Sep 14, 2023


dust storm

2 min

തീവ്രകാലാവസ്ഥ മുന്നറിയിപ്പ്: അടുത്ത 45 ദിവസങ്ങളില്‍ യാത്രകള്‍ മുന്‍കരുതലോടെവേണമെന്ന് നിര്‍ദേശം

Jul 14, 2023


Most Commented