സൗദിയിലെ പ്രൈമറി സ്‌കൂളുകളില്‍ കടല ഉത്പന്നങ്ങള്‍ക്ക് നിരോധനം


ജാഫറലി പാലക്കോട്

പ്രതീകാത്മക ചിത്രം

ജിദ്ദ: സൗദി അറേബ്യയിലെ വിദ്യാഭ്യാസ അധികൃതര്‍ രാജ്യത്തെ പ്രൈമറി സ്‌കൂളുകളിലെ കാന്റീനുകളില്‍ കടല ഉത്പന്നങ്ങള്‍ നിരോധിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യപരമായ കാരണങ്ങളാലാണ് നിരോധനം.

സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയും ആരോഗ്യ മന്ത്രാലയവും ചേര്‍ന്നുള്ള സംയുക്ത സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സ്‌കൂളുകളോടനുന്ധിച്ചുള്ള കാന്റീനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങള്‍ ആരോഗ്യ മന്ത്രാലയ ശുപാര്‍ശ വ്യവസ്ഥകള്‍ ലംഘിക്കുന്നതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കടല ഉത്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളത്.പുതിയ ഉത്തരവനുസരിച്ച് പ്രൈമറി സ്‌കൂള്‍ കാന്റീനുകളില്‍ എല്ലാ നിലക്കടല ഉത്പന്നങ്ങളും കൈകാര്യം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. നിലക്കടല അലര്‍ജി ബാധിതര്‍ക്ക് ആരോഗ്യപരമായ അപകടങ്ങള്‍ സൃഷ്ടിക്കുന്നതാണ് കാരണം. ഇന്റര്‍മീഡിയറ്റ്, സെക്കന്‍ഡറി തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഇത്തരം ഉത്പന്നങ്ങള്‍ മൂലമുണ്ടാകുന്ന ഭവിഷ്യത്ത് തിരിച്ചറിയാന്‍ സാധിക്കില്ലെന്നും അതുകൊണ്ടുതന്നെ ഇവ കഴിക്കുന്നതിലൂടെ അലര്‍ജി ഉണ്ടാകാറുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlights: peanut ban in saudi primary schools


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
crime

1 min

ലൈംഗികബന്ധത്തിനിടെ 67-കാരന്‍ മരിച്ചു: മൃതദേഹം ഉപേക്ഷിച്ചു; വീട്ടുജോലിക്കാരിയും ഭര്‍ത്താവും പിടിയില്‍

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022


image

1 min

ഫുട്‌ബോള്‍ ലഹരിയാകരുത്, കട്ടൗട്ടുകള്‍ ദുര്‍വ്യയം, പോര്‍ച്ചുഗല്‍ പതാക കെട്ടുന്നതും ശരിയല്ല - സമസ്ത

Nov 25, 2022

Most Commented