. (Photo: ECKEHARD SCHULZ)
റിയാദ്: ഖത്തറില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് സല്‍വ തുറമുഖത്ത് വാഹനം പാര്‍ക്ക് ചെയ്യാന്‍ പരമാവധി സമയം 96 മണിക്കൂര്‍ മാത്രമാണെന്ന് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി (ടിജിഎ) അറിയിച്ചു.
എല്ലാവരും പാര്‍ക്കിംഗ് നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും, പാര്‍ക്കിംഗ് സമയം ആരംഭിച്ച് 96 മണിക്കൂര്‍ കവിയരുതെന്നും ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു. പാര്‍ക്കിംഗ് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുന്നതിന് പുറമേ കാര്‍ അവിടെനിന്നും മാറ്റി, പിടിച്ചെടുത്ത കാര്‍ സൂക്ഷിക്കുന്ന മറ്റൊരിടത്തിടുമെന്നും ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു.
പാര്‍ക്കിംഗ് സ്ഥലങ്ങളുടെ പരിമിതി മൂലമാണ് ഇത്തരം നടപടികളെന്ന് ടിജിഎ വിശദീകരിച്ചു. അബു സമ്രാ തുറമുഖത്ത് ഖത്തര്‍ ഭാഗത്ത് സൗജന്യ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് ആളുകള്‍ക്ക് സൗജന്യ പാര്‍ക്കിംഗിനുള്ള പ്രയോജനം ലഭിക്കും. ഹയ്യ ആപ്ളിക്കേഷന്‍ വഴി അവര്‍ക്ക് പാര്‍ക്കിംഗ് സ്ഥലത്തിനായി രജിസ്റ്റര്‍ ചെയ്യുവാനും കഴിയും.
Content Highlights: parking time limited in Salva port Riyad
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..