.
റിയാദ്: സൗദി അറേബ്യ പതാകദിനം ആചരിക്കുവാന്‍ ഉത്തരവിട്ടു. മാര്‍ച്ച് 11ന് എല്ലാ വര്‍ഷവും രാജ്യത്തിന്റെ പതാക ദിനമായി ആചരിക്കുവാനാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. സൗദി അറേബ്യയുടെ ഔദ്യോഗീക വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധമായി റിപ്പോര്‍ട്ട് ചെയ്തത്.
ഹിജ്‌റ വര്‍ഷമായ 1139 ലാണ് സൗദി അറേബ്യ എന്ന രാജ്യം സ്ഥാപിതമായത്. ദേശീയപതാകയുടെ മൂല്യം അടിസ്ഥാനമാക്കിയാണ് മാര്‍ച്ച് 11 ദേശീയ പതാകദിനമായി ആചരിക്കുന്നത്. 1937 മാര്‍ച്ച് 11ന് രാഷ്ട്രപിതാവ് അബ്ദുല്‍ അസീസ് രാജാവ് ഏകദൈവ വിശ്വാസം, നീതി, ശക്തി, പുരോഗതി, സമൃദ്ധി എന്നിവയെ സൂചിപ്പിക്കുന്ന മഹത്തായ അര്‍ഥങ്ങളാല്‍ പറന്നുയരുന്ന ദേശിയ പതാകയെ അംഗീകരിച്ചു. സമാധാനത്തിന്റെയും ഇസ്‌ലാാമിന്റെയും സന്ദേശത്തിലാണ് അനുഗ്രഹീത രാഷ്ട്രം സ്ഥാപിതമായത്. രാഷ്ട്രത്തിന്റെ ശക്തിയും, അന്തസ്സും പദവിയും, ജ്ഞാനവും സൂചിപ്പിക്കുന്ന വാള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് സൗദി ദേശീയ പതാക.
ഇന്ന് ബുധനാഴ്ചയാണ് സല്‍മാന്‍ രാജാവിന്റെ കല്‍പന പുറത്തിറക്കിയത്. എന്നാല്‍ ദേശിയ ദിനാചരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പിന്നിട് അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: order to observe March 11 as saudi flag day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..