ഇന്ദിരാഗാന്ധിയുടെ 38-ാമത് രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് രക്ത ദാനം നടത്തുന്ന ഒ.ഐ.സി.സി. മക്ക പ്രവർത്തകർ
മക്ക: ഇന്ദിരാഗാന്ധിയുടെ 38-ാമത് രക്തസാക്ഷിത്വദിനം രക്തം ദാനം ചെയ്ത് ഒ.ഐ.സി.സി. മക്ക പ്രവര്‍ത്തകര്‍ അനുസ്മരിച്ചു. ഒ.ഐ.സി.സി. മക്കയും കിങ് അബ്ദുള്ള മെഡിക്കല്‍ സിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന എട്ടാമത്തെ വര്‍ഷത്തെ തുടര്‍ചയായ അനുസ്മരണമാണിത്.
ഇന്ദിരാഗാന്ധിയുടെ ജീവിതം, തുടിക്കുന്ന ഓര്‍മകളായി ഇന്നും ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഹൃദയത്തിലും അലയടിക്കുന്നു. അതാണ് ഇന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശത്തോടെയുള്ള ജനപങ്കാളിത്തം എന്ന് രക്തദാനക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട് പ്രസംഗിച്ചു. ഹബീബ് കോഴിക്കോട്, ജെസിന്‍ കരുനാഗപ്പള്ളി, മെഡിക്കല്‍ സിറ്റി സ്റ്റാഫുകളായ ഹമാം അല്‍ അറബി, മുഹമ്മദ് ഷേക്ക് ഇബ്രാഹിം, റയീദ് ശമറാനി, റയാന്‍ അല്‍ ഖുറൈശി എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.
ഷാജി ചുനക്കര, സാക്കിര്‍ കൊടുവള്ളി, റഷീദ് ബിന്‍സാഗര്‍, ജിബിന്‍ സമദ് കൊച്ചി, മുഹ്സിന്‍ എം, ജാഫര്‍ പൂനത്തില്‍, സലീം കണ്ണനംകുഴി, വാഹിദ് നവാബ്, ഷാഫി ചാരുമൂട്, അബ്ദുല്‍ സലാം, നിയാസ് വയനാട്, സനൂഫ് കാളികാവ്, നൗഷാദ് തൊടുപുഴ പങ്കെടുത്തു. വനിതാ വിങ് പ്രതിനിധികളായി ഹസീന ഷാ, ഷംല ഷംനാസ് എന്നിവരും പങ്കെടുത്തു.
Content Highlights: OICC mecca commemorated Indira Gandhi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..