ഒ ഐ സി സി ഗ്ലോബല്‍ ചെയര്‍മാന് ദമാമില്‍ സ്വീകരണം നല്‍കി 


ചെയർമാൻ കുമ്പളത്ത് ശങ്കര പിള്ളക്ക് നൽകിയ സ്വീകരണം

ദമാം: ഒ ഐ സി സി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ളക്ക് ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ഒ ഐ സി സി അല്‍ ഹസ്സ ഏരിയാ കമ്മറ്റി നവംബര്‍ 18 വെള്ളിയാഴ്ച അല്‍ ഹസ്സയില്‍ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കുമ്പളത്ത് ശങ്കരപിള്ള ദമാമിലെത്തിയത്.

ദമാം റീജ്യണല്‍ കമ്മറ്റി പ്രസിഡന്റ് ബിജു കല്ലുമലയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തില്‍ ശങ്കരപിള്ളയെ അല്‍ ഹസ ഒ ഐ സി സി ചെയര്‍മാന്‍ ഫൈസല്‍ വാച്ചാക്കല്‍ ഷാളണിയിച്ചു. ജനറല്‍ സെക്രട്ടറി ശാഫി കുദിര്‍ ബൊക്കെ നല്‍കി. ഒ ഐ സി സി നേതാക്കളായ ചന്ദ്രമോഹന്‍, ഉമര്‍ കോട്ടയില്‍, നവാസ് കൊല്ലം, അസ്ലം ഫറോക്ക്, പ്രമോദ് പൂപ്പാല, സഹീര്‍ ചുങ്കം എന്നിവരും ഗ്ലോബല്‍ ചെയര്‍മാനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതല്‍ ആരംഭിക്കുന്ന ശിശുദിനാഘോഷത്തില്‍ വൈവിധ്യമാര്‍ന്ന കലാവിരുന്നും സാംസ്‌ക്കാരിക സമ്മേളനവും ഉണ്ടായിരിക്കും. അന്തരിച്ച ഒ ഐ സി സി മുന്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് പി എം നജീബിനോടുള്ള ആദര സൂചകമായി ഹൊഫൂഫ് ഹോട്ടല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തയ്യാറാക്കിയ പി എം നജീബ് നഗറിലാണ് ആഘോഷ പരിപാടികള്‍ അരങ്ങേറുന്നത്.

Content Highlights: oicc global chairman received


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented