'നിറവ് 22' കുടുംബ സംഗമം പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു


ജിദ്ദ: മലപ്പുറം ജില്ലാ കെ എം സി സി 'നിറവ് 22' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമം വിവിധ വേദികളിലായി വൈവിധ്യങ്ങളായ പരിപാടികള്‍ കൊണ്ടും നാട്ടില്‍ നിന്നുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി.

ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സി ഷറഫിയ കറം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമം പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സീതി കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു പരിപാടിയില്‍ 'കുടുംബം പരമ പ്രധാനം' എന്ന വിഷയത്തില്‍ ഡോക്ടര്‍ അബ്ദു സലാം ഒമര്‍ ക്ലാസ് എടുത്തു,

കെ എം സി സി ഭാരവാഹികളായ ഹബീബ് കല്ലന്‍, അബൂബക്കര്‍ അരിമ്പ്ര, ജലാല്‍ തേഞ്ഞിപ്പാലം, ഇല്ലിയാസ് കല്ലിങ്ങല്‍, സാബില്‍ മമ്പാട് എന്നിവര്‍ ആദ്യ സെക്ഷനില്‍ സംസാരിച്ചു.സമാപന പരിപാടിയുടെ ഉല്‍ഘാടനം പാണക്കാട് മുനവ്വറി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.ടി.വി. ഇബ്രാഹിം എം.എല്‍.എ, അഡ്വ പി വി മനാഫ്, കണ്ണിയന്‍ അബൂബക്കര്‍, അഹമ്മദ് പാളയാട്ട് തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തി. അരുവി മോങ്ങം കുട്ടികളെ കൂട്ടി അവതരിപ്പിച്ച പെയിന്റിംഗ് ഷോ, കലാഭവന്‍ നസീബ് അവതരിപ്പിച്ച ഫിഗര്‍ ഷോ, പ്രമുഖ ഗായകന്‍ അന്‍സാര്‍ കൊച്ചി, ജിദ്ദയിലെ ഗായകരായ മിര്‍സ ശരീഫ്, മുഹമ്മദ് കുട്ടി അരിമ്പ്ര , ഫര്‍സാന യാസിര്‍ തുടങ്ങിയവരുടെ ഗാനങ്ങള്‍, വട്ടപ്പാട്ട്, കുട്ടികള്‍ അവതരിപ്പിച്ച കോല്‍ക്കളി, ഒപ്പന എന്നീ പരിപാടികള്‍ ഹര്‍ഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.

മറ്റാരു വേദിയില്‍ മലപ്പുറം ജില്ലാ കെ എം സി സി യുടെ വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി വിവിധ മല്‍സരങ്ങളും ഗെയിമുകളും അരങ്ങേറി. അഷ്റഫ് വി വി, അബ്ബാസ് വേങ്ങൂര്‍ സുല്‍ഫീക്കര്‍ ഒതായി എന്നിവര്‍ പരിപാടിക്ക് നേത്യത്വം നല്‍കി

Content Highlights: nirav 22 inaugrated by panakkad sayyid rasheed ali shihab thangal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented