RSC ജിദ്ദ നോര്‍ത്തിനു പുതിയ നേതൃത്വം


ഭാരവാഹികൾ

ജിദ്ദ: രിസാല സ്റ്റഡി സര്‍ക്കിളിന്റെ ജിദ്ദ നോര്‍ത്ത് സെന്‍ട്രല്‍ യൂത്ത് കണ്‍വീനും പ്രവര്‍ത്തക സമിതി പുന:സംഘടനയും അജ്വാദില്‍ വെച്ചു നടന്നു. 'നമ്മളാവണം' എന്ന പ്രമേയത്തില്‍ ഒന്നര മാസം നീണ്ടു നിന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പൂര്‍ത്തിയായതിനു ശേഷം ജിദ്ദ നോര്‍ത്ത് പരിധിയിലെ മുഴുവന്‍ യൂനിറ്റുകളിലേയും, സെക്ടറുകളിലേയും യൂത്ത് കണ്‍വീനുകള്‍ക്കു ശേഷമായിരുന്നു ജിദ്ദ നോര്‍ത്തിലെ സെന്‍ട്രല്‍ യൂത്ത് കണ്‍വീന്‍.

പരിപാടിയില്‍ സെക്ടര്‍ ഭാരവാഹികളും മറ്റു കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു. സയ്യിദ് ജാഫര്‍ തുറാബ് തങ്ങള്‍ ആത്മീയ ഉത്‌ബോധനം നല്‍കി, വിവിധ സെഷനുകള്‍ക്ക് RSC ഗള്‍ഫ് കൌണ്‍സില്‍, നാഷനല്‍ നേതാക്കളായ തല്‍ഹത്ത് കൊളത്തറ, റഷീദ് പന്തല്ലൂര്‍, യഹ്യ വളപ്പട്ടണം എന്നിവര്‍ നേതൃത്വം നല്‍കി.

പ്രസ്തുത പരിപാടിയില്‍ പുതിയ ചെയര്‍മാന്‍ സദഖത്തുള്ള കുറ്റിക്കടവ് , ജനറല്‍ സെക്രട്ടറി അസ്ഹര്‍ കാഞ്ഞങ്ങാട്, എക്‌സിക്യൂട്ടീവ് സെക്രട്ടറി താജുദ്ദീന്‍ വൈലത്തൂര്‍ എന്നിവരെ തിരഞ്ഞെടുത്തു. ICF ജിദ്ദ സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു.

ജിദ്ദ നോര്‍ത്ത് ചെയര്‍മാന്‍ ഉമൈര്‍ വയനാട് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ കണ്‍വീനര്‍ യാസിര്‍ അലി, സംഘടന കണ്‍വീനര്‍ ഫസീന്‍ അഹമ്മദ് എന്നിവര്‍ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കലാലയം കണ്‍വീനര്‍ സുഹൈല്‍ കാടാച്ചിറ സ്വാഗതവും പുതിയ ചെയര്‍മാന്‍ സദഖത്തുള്ള നന്ദിയും അറിയിച്ചു.

Content Highlights: new leadership gor rsc jeddah north


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented