പ്രവാസി സൗഹൃദ കേന്ദ്രങ്ങളായി മുസ്ലീം ലീഗ് കാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കും-മുനവ്വറലി ഷിഹാബ് തങ്ങള്‍


പാണക്കാട് സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങൾ കെഎംസിസി നേതൃ സംഗമത്തിൽ സംസാരിക്കുന്നു

ദമാം: വിദ്യാഭാസ തൊഴില്‍ സേവന കേന്ദ്രങ്ങള്‍ക്കുപരിയായി മുസ്ലീം ലീഗ് ഓഫീസുകള്‍ പ്രവാസി സൗഹൃദ കേന്ദ്രങ്ങളായി കൂടി പ്രവര്‍ത്തിക്കുമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങള്‍ വ്യക്തമാക്കി. പ്രവാസികളുടെ പിന്തുണയോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് കേന്ദ്രമാക്കി സംസ്ഥാനത്തുടനീളമുള്ള യുവജനങ്ങള്‍ക്ക് വേണ്ടി വിദ്യാഭാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രീകൃത സ്വഭാവം കൊണ്ട് വരുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് നടന്നു വരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദമാമിലെത്തിയ അദ്ദേഹം കിഴക്കന്‍ പ്രവിശ്യാ കെഎംസിസി നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മുസ്ലീം ലീഗിനും കെഎംസിസി അടക്കമുള്ള എല്ലാ പോഷക സംഘടനകളെയും ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മതേതര ജനാധിപത്യ ചേരിയുടെ ഭാഗമായി പ്രതീക്ഷയോടെ കാണുന്നതിന്റെ ഉദാഹരണമാണ് എന്റെ പാര്‍ട്ടിക്ക് ഹദിയ,യൂത്ത് ലീഗ് ദോത്തി ചലഞ്ച് അടക്കമുള്ള പാര്‍ട്ടി ക്യാമ്പയിനുകളുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.

പ്രവിശ്യാ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം അധ്യക്ഷത വഹിച്ച യോഗത്തില്‍ സൗദി കെഎംസിസി ദേശീയ ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള മുഖ്യ പ്രഭാഷണം നടത്തി. സൗദി കെഎംസിസി ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആലിക്കുട്ടി ഒളവട്ടൂര്‍,മാലിക്ക് മക്ബൂല്‍ ആലുങ്ങല്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് ഗസാല്‍ നന്ദിയും പറഞ്ഞു. ജൗഹര്‍ കുനിയില്‍ ഖിറാ അത്ത് നടത്തി. പ്രവിശ്യാ കെഎംസിസി നേതാക്കളായ റഹ്‌മാന്‍ കാരയാട്,അമീറലി കൊയിലാണ്ടി, എ കെ.എം നൗഷാദ് തിരുവനന്തപുരം,മുഹമ്മദ് കരിങ്കപ്പാറ, സിറാജ് ആലുവ, ഒ പി ഹബീബ് ബാലുശ്ശേരി, ടി ടി കരീം വേങ്ങര എന്നിവര്‍ നേതൃത്വം നല്‍കി

Content Highlights: muslim league offices will act as nri friendly centres also says munavvarali shihab thangal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented