റിയാദ് : നാടിന്റെ സൗഹൃദം തിരിച്ചുപിടിക്കാന്‍ സാമുദായിക സംഘടനകള്‍ ജാഗ്രതയോടെ നീങ്ങണമെന്നു റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച സൗഹൃദ സംഗമം ആവശ്യപ്പെട്ടു. 2022 ഡിസംബര്‍ 29.30,31 2023 ജനുവരി 1 തിയ്യതികളില്‍ കോഴിക്കോട് വെച്ചു നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് സൗഹൃദ സംഗമം ഒരുക്കിയത്.
കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്തു. നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. വിവിധ മത സമുദായങ്ങള്‍ തമ്മിലുള്ള സൗഹൃദം തകര്‍ന്നാല്‍ നാട്ടില്‍ ഒരു പുരോഗതിയും ഉണ്ടാവില്ല.സൗഹൃദം വീണ്ടെടുക്കാന്‍ കഠിനാധ്വാനം ആവശ്യമാണ്. കേരളം നേടിയെടുത്ത എല്ലാ നന്മകളും നവോത്ഥാനവും നശിച്ചുപോകുന്ന സാഹചര്യമാണ് വര്‍ഗീയത പടര്‍ന്നാല്‍ ഉണ്ടാവുകയെന്നും അബ്ദുല്ല കോയ മദനി പറഞ്ഞു.
സാമൂഹിക ദുരാചരാങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണം ആവശ്യമാണ്.എല്ലാ തിന്മകളുടെയും പിന്നില്‍ ആര്‍ത്തിയും ലഹരിയും വൈകൃതങ്ങളുമാണ്. നിരന്തരമായ
ബോധവത്ക്കരണത്തിലൂടെ സാമൂഹിക മാറ്റത്തിന് വേണ്ടി ശ്രമിക്കണം.ഭയപ്പെടുത്തുന്ന രൂപത്തില്‍ വളരുന്ന വിശ്വാസവൈകൃതങ്ങള്‍ തുറന്നു കാണിക്കാന്‍ തയ്യാറാവണമെന്നും, നാടിന്റെ സൗഹൃദം തകര്‍ക്കുന്ന രൂപത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
വര്‍ഗീയത പടര്‍ന്നു കയറിയാല്‍ പരസ്പര വിശ്വാസം നശിക്കുകയും വലിയ തോതിലുള്ള സംഘര്‍ഷത്തിന് അത് കാരണമാവുകയും ചെയ്യും. പരസ്പര സ്‌നേഹവും സൗഹൃദവും വര്‍ദ്ധിപ്പിക്കുന്ന കൂടിയിരുത്തങ്ങള്‍ സമൂഹത്തില്‍ പ്രോത്സാഹിപ്പിക്കണമെന്നും, വര്‍ഗീയത പ്രചരിപ്പിക്കുന്നവരെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താനുള്ള ജാഗ്രതയോടു കൂടിയുള്ള നീക്കങ്ങള്‍ അനിവാര്യമാണെന്നും, വര്‍ഗീയശക്തികള്‍ മേല്‍ക്കൈ നേടുന്ന സാഹചര്യമില്ലാതാക്കാന്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
ശരീഫ് കുറ്റൂര്‍, ഇബ്രാഹിം സുബ്ഹാന്‍, ശിഹാബ് കൊട്ടുകാട്, ഡോക്ടര്‍ അബ്ദുല്‍ അസീസ്, അബ്ദുള്ള വല്ലച്ചിറ, സെബിന്‍ വക്കം, മുഹമ്മദ് ഷാഫി, സി.പി മുസ്തഫ, അബ്ദുല്ലത്തീഫ്, ബഷീര്‍ പൂനോത്ത്, ജലീല്‍ ആലപ്പുഴ, മനാസ് ബിന്‍ നസീര്‍, ലത്തീഫ് തെച്ചി, മുഹമ്മദ് ഷാഹിന്‍, എന്നിവര്‍ നിര്‍ദ്ദേശങ്ങള്‍ പങ്കുവെച്ചു.
റിയാദിലെ സാമൂഹിക സാംസ്‌കാരിക,രാഷ്ട്രീയ, ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കെ.എന്‍.എം വൈസ് പ്രസിഡന്റുമാരായ എച്ച് ഇ മുഹമ്മദ് ബാബു സേട്ട്, ഡോ.ഹുസൈന്‍ മടവൂര്‍, കെ എന്‍ എം ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഡോ.എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, എന്നിവര്‍ സംസാരിച്ചു. റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ഖയ്യൂം ബുസ്താനി സ്വാഗതവും വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു.
Content Highlights: mujahid meeting by islahi center riyadh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..