.
ജിദ്ദ: സൗദി അറേബ്യയുടെ വടക്കന്‍ അതിര്‍ത്തി മേഖലയില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണിന് തീപിടിച്ച് 13 വയസ്സുകാരിക്ക് പൊള്ളലേറ്റു. റാഫ ഗവര്‍ണറേറ്റിലെ അഞ്ചംഗ കുടുംബം വന്‍ ദുരന്തത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കൈയില്‍ പിടിച്ച് പെണ്‍കുട്ടി ഉറങ്ങുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവമെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പെണ്‍കുട്ടിയുടെ നിലവിളി കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. അവളുടെ കൈകളില്‍ മൊബൈല്‍ ഫോണ്‍ കത്തുന്നത് കണ്ട് അവര്‍ പരിഭ്രാന്തരായി. ഉടന്‍തന്നെ മകളെ റാഫ സെന്‍ട്രല്‍ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലേക്ക് കൊണ്ടുപോയി.
പെണ്‍കുട്ടി സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രിയില്‍നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ ചാര്‍ജറില്‍ ഘടിപ്പിച്ചാണ് മകള്‍ ഉറങ്ങിയതെന്നും അത് പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നുവെന്നും പിതാവ് വെളിപ്പെടുത്തി.
Content Highlights: mobile phone burning
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..