നിയമങ്ങള്‍ ലംഘിച്ച നാല് റിക്രൂട്ട്മെന്റ് ഓഫീസുകള്‍ക്ക് 'പണി'കൊടുത്ത് സൗദി മന്ത്രാലയം 


ജാഫറലി പാലക്കോട്

പ്രതീകാത്മക ചിത്രം

റിയാദ്: നിയമങ്ങള്‍ ലംഘിച്ച നാല് റിക്രൂട്ട്മെന്റ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെപ്പിച്ച് സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം. റിക്രൂട്ട്മെന്റ് പ്രോസസ്സിംഗ് മേഖലയിലെ നാല് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളാണ് മന്ത്രാലയം നിര്‍ത്തിവെപ്പിച്ചത്.

സ്ഥാപനങ്ങള്‍ റിക്രൂട്ട്മെന്റ് രീതികളും തൊഴില്‍ സേവനങ്ങളും നിയന്ത്രിക്കുന്ന ചട്ടങ്ങള്‍ ലംഘിച്ചതായി പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. തൊഴിലുടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി മേഖല വികസിപ്പിക്കുന്നതിനുമായാണ് സസ്പെന്‍ഷന്‍ ഉത്തരവ്.

വ്യക്തികള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ റിക്രൂട്ട്മെന്റ് മേഖല വികസിപ്പിക്കുന്നതിനും വിവിധ സേവനങ്ങള്‍ അപ്ഗ്രേഡുചെയ്യുന്നതിനുമുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. കരാര്‍ ബന്ധത്തിലെ എല്ലാ കക്ഷികള്‍ക്കിടയിലും ഉണ്ടാകാവുന്ന പരാതികളും തര്‍ക്കങ്ങളും ഇത് പരിഹരിക്കും.

റിക്രൂട്ട്മെന്റ് മേഖലയുമായി ബന്ധപ്പെട്ട ഏതെങ്കിലും ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ 19911 എന്ന ഏകീകൃത നമ്പറില്‍ വിളിച്ചോ ആപ്പ് വഴിയോ റിപ്പോര്‍ട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മന്ത്രാലയം അറിയിപ്പ് നല്‍കി.

Content Highlights: ministry of saudi suspended 4 recruitment offices


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented