സമസ്ത ഇസ്ലാമിക് സെന്റര്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി


മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം

റിയാദ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സൗദി പ്രവാസി സംഘടനയായ സമസ്ത ഇസ്ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി. ഡിസംബര്‍ ഒന്ന് മുതല്‍ 2023 ജനുവരി 31 വരെയുള്ള രണ്ട് മാസ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ശേഷം വിവിധ ഏരിയ, സെന്‍ട്രല്‍, പ്രവിശ്യ, നാഷണല്‍ തല പുതിയ കമ്മിറ്റികള്‍ നിലവില്‍ വരും. മദീനയില്‍ നടന്ന മദീന മീറ്റില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദുല്‍ ഉലമ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് ദ്വൈമാസ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പ്രഖ്യാപിച്ചത്.

മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സൗദി നാഷണല്‍ തല ഉദ്ഘാടനം ബുറൈദയില്‍ നടന്നു. എസ്.ഐ.സി സൗദി നാഷണല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്‌മാന്‍ ജമലുല്ലൈലി തങ്ങള്‍ സൗദി നാഷണല്‍ തല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബഷീര്‍ ഫൈസി അധ്യക്ഷനായി. എഞ്ചിനീയര്‍ ബഷീര്‍ ഹാജി പ്രഭാഷണം നടത്തി. നാഷണല്‍ കമ്മിറ്റി ദഅവ വിംഗ് ചെയര്‍മാന്‍ റഷീദ് ദാരിമി സ്വാഗതവും ബുറൈദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സിക്രട്ടറി ഡോ:ഹസീബ് നന്ദിയും പറഞ്ഞു.

Content Highlights: membership campaign for samastha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023

Most Commented