സഫാമക്ക-കേളി മെഗാ ക്രിക്കറ്റ്; രണ്ടാം വാരത്തില്‍ ഒന്‍പത് വിജയികള്‍


ഫോട്ടോ : മത്സരങ്ങളിലെ മികച്ച കളിക്കാർക്കുള്ള കേളിയുടെ ഉപഹാരം ബേക്കേഴ്സ് കോവ് സ്ഥാപനത്തിന്റെ എം ഡി പ്രിൻസ് തോമസ് കൈമാറുന്നു

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ മെഗാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ രണ്ടാംവാരത്തിലെ ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഒന്‍പത് ടീമുകള്‍ വിജയികളായി. 'സഫാമക്ക - കേളി മെഗാ ക്രിക്കറ്റ് ടൂര്‍ണമെന്റ് 2022' ന്റെ മത്സരങ്ങള്‍ സുലൈലെ എംസിഎ - കെസിഎ ഗ്രൗണ്ടുകളിലാണ് അരങ്ങേറുന്നത്.

ഉസ്താദ് ഹോട്ടല്‍ വിന്നേഴ്സ് ട്രോഫിക്കും സഫാമക്കാ റണ്ണേഴ്‌സ് ട്രോഫിക്കും സഖാവ് കെ.വാസു ഏട്ടന്‍ & അസാഫ് വിന്നേഴ്സ് പ്രൈസ് മണിക്കും, മോഡേണ്‍ എജ്യൂക്കേഷന്‍ റണ്ണേഴ്‌സ് പ്രൈസ് മണിക്കും വേണ്ടിയുള്ള കേളിയുടെ പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റിയാദിലെ 24 ടീമുകളാണ് മത്സരിക്കുന്നത്.



ഗ്രൂപ്പ് സിയില്‍ നടന്ന നാല് മത്സരങ്ങളില്‍ യുവധാര അസീസിയ സിസി - ഡെസേര്‍ട്ട് ഹീറോസ് സിസിയെയും, ഒബയാര്‍ ഫൈറ്റേഴ്‌സ് സിസി ഫാല്‍ക്കന്‍സ് റിയാദ് സിസിയെയും, ഡെസേര്‍ട്ട് ഹീറോസ് സിസി ഫാല്‍ക്കന്‍സ് റിയാദ് സിസിയെയും, യുവധാര അസീസിയ സിസി ഒബയാര്‍ ഫൈറ്റേഴ്‌സ് സിസിയെയും, പരാജയപ്പെടുത്തി.

ഗ്രൂപ്പ് ഡിയില്‍ നടന്ന നാല് മത്സരങ്ങളില്‍ അല്‍ ഉഫുക്ക് സിസി കിങ്സ് ഇലവന്‍ സനയ്യ സിസിയും, കേരള വിസാര്‍ഡ് സിസി റെഡ് ഫാല്‍ക്കന്‍സ് സിസിയെയും, കിങ്സ് ഇലവന്‍ സനയ്യ സിസി - റെഡ് ഫാല്‍ക്കന്‍സ് സിസിയെയും, കേരള വിസാര്‍ഡ് സിസി അല്‍ ഉഫുക്ക് സിസിയെയും പരാജയപ്പെടുത്തി. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ കെഡബ്ല്യൂ സിസി - കെഎല്‍14 റിയാദിനെ പരാജയപ്പെടുത്തി. ഗ്രൂപ്പ് സിയില്‍ നിന്ന് യുവധര അസീസിയ സിസിയും ഗ്രൂപ്പ് ഡിയില്‍ നിന്ന് കേരള വിസാര്‍ഡ് സിസിയും രണ്ട് ജയങ്ങളോടെ 4 പോയിന്റ് വീതം നേടി ഒന്നാമതെത്തി.

റിയാസ് - കെ ഡബ്ല്യൂ സിസി, നൗഷാദ്- യുവധാര അസീസിയ സിസി, ഷൗക്കത്ത് അലി ഖാന്‍ - ഒബയാര്‍ ഫൈറ്റേഴ്‌സ് സിസി, ഇബ്രാഹിം - അല്‍ ഉഫുക്ക് സിസി, നന്ദു സംഗീത് സുബിന്‍ - റെഡ് ഫാല്‍ക്കന്‍സ് സിസി, നന്ദു സംഗീത് - കേരള വിസാര്‍ഡ് സിസി, റയീസ് കേരള - വിസാര്‍ഡ് സിസി, ജിഷാന്‍ അക്തര്‍ - ഡെസേര്‍ട്ട് ഹീറോസ് സിസി, നിയാസ് പാലത്ത് - യുവധാര അസീസിയ സിസി എന്നിവരെ വിവിധ മത്സരങ്ങളിലെ മികച്ച കളിക്കാരായി തിരഞ്ഞെടുത്തു. മികച്ച കളിക്കാര്‍ക്കുള്ള കേളിയുടെ ഉപഹാരം, എന്‍ എസ് എസ് കോളേജ് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ആലപ്പുഴ ജില്ല അമ്പയര്‍ പാനല്‍ മുന്‍ അംഗവും ബേക്കേഴ്സ് കോവ് സ്ഥാപനത്തിന്റെ എം ഡിയുമായ പ്രിന്‍സ് തോമസ് കൈമാറി. ഇമ്ത്യാസ്, ജൊമ്മി, സെബിന്‍ വിനു, ജയണ്ണ ,ചാക്കോ, അജു ,അനു എന്നിവര്‍ അമ്പയര്‍മാര്‍മാരായി കളികള്‍ നിയന്ത്രിച്ചു.

Content Highlights: mega cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented