.
റിയാദ്: സാങ്കേതികരംഗത്ത് ലോകം വിപ്ലവകരമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്ന പുതിയ കാലത്തേക്ക് സജ്ജരാകാന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ. പി. സരിന്‍. ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മറ്റി സംഘടിപ്പിച്ച മീറ്റ് അപ്പ്-23 പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കവലകളിലും ചായക്കടകളിലും നടന്നിരുന്ന ചര്‍ച്ചകള്‍ ഇന്ന് നടക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. പൊതുബോധം രൂപപ്പെട്ട് വരുന്ന ഇത്തരം ഇടങ്ങളില്‍ ശക്തമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ചരിത്രവും കാഴ്ചപ്പാടും പറയാനും രാജ്യത്തെ കുറിച്ച് വ്യാജമായി പ്രചരിപ്പിക്കുന്ന ചരിത്രത്തെ പൊളിച്ചടുക്കാനും പ്രവര്‍ത്തകര്‍ പ്രാപ്തരാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലസ് അല്‍മാസ് ഹാളില്‍ നടന്ന ചടങ്ങില്‍ ഒ.ഐ.സി.സി. പാലക്കാട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ ബാഹസ്സന്‍ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ചെയര്‍മാന്‍ ശങ്കരപ്പിള്ള കുമ്പളത്ത് മുഖ്യാതിഥിയായ ചടങ്ങ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു.
ഗ്ലോബല്‍ കമ്മറ്റി ഭാരവാഹികളായ റസാക് പൂക്കോട്ടുംപാടം, റഷീദ് കുളത്തറ, നാഷണല്‍ ഭാരവാഹികളായ സിദ്ധിഖ് കല്ലുപറമ്പന്‍, സെന്‍ട്രല്‍ കമ്മറ്റി ജന:സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, സെന്‍ട്രല്‍ ഭാരവാഹികളായ സലിം കളക്കര,നവാസ് വെള്ളിമാട് കുന്ന് എന്നിവരും അഡ്വ: എല്‍.കെ. അജിത്, അക്ബര്‍ വരിക്കോട്ടില്‍ എന്നിവരും സംസാരിച്ചു.
ജില്ലാ പ്രസിഡന്റുമാരായ ബാലുക്കുട്ടന്‍, അമീര്‍ പട്ടണത്ത്, എം.ടി. ഹര്‍ഷദ്, ബഷീര്‍ കോട്ടയം, സുരേഷ് ശങ്കര്‍, നാദിര്‍ഷ, ഷാജി മഠത്തില്‍ എന്നിവരുടെ സാന്നിധ്യമുണ്ടായ ചടങ്ങില്‍ സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍ക്കാട് സ്വാഗതവും അഡ്വ: വൈശാഖ് നന്ദിയും പറഞ്ഞു.
ജില്ലാ ഭാരവാഹികളായ രാജു പപ്പുള്ളി, ഹക്കീം പട്ടാമ്പി, കരീം ആലത്തൂര്‍, ഷഹീര്‍ കൊട്ടക്കാട്ടില്‍, റിയാസ് കരിമ്പുഴ, റഫീഖ് പട്ടാമ്പി, ഫാസില്‍, ഹാഷിം, സുലൈമാന്‍, മുഹമ്മദാലി പെരുവെമ്പ്, നിഹാസ് ശരീഫ് എന്നിവര്‍ നേതൃത്വം നല്‍കി.
Content Highlights: OICC Palakkad District Committee, Dr.P.Sarin
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..