മക്ക സന്നദ്ധ സേവനം
മക്ക: കഴിഞ്ഞ ഹിജ്റ വര്‍ഷം തുടക്കം മുതല്‍ ഈവര്‍ഷം ആദ്യ പാദം വരെ, ഹറമിലെ സന്നദ്ധ സേവനങ്ങളില്‍ നിന്ന് ഏകദേശം 30 ദശലക്ഷം പേര്‍ക്ക് പ്രയോജനം ലഭിച്ചതായി ഇരു ഹറം കാര്യാലയത്തിനു കീഴിലെ സാമൂഹിക, സന്നദ്ധ സേവന, മാനുഷിക വകുപ്പ് ബുധനാഴ്ച വെളിപ്പെടുത്തി.
ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം, 59,15,193 പേര്‍ക്ക് പ്രഭാതഭക്ഷണം നല്കി. 15,041,325 പേരെ അതിഥികളായി സ്വീകരിച്ചു. സൂര്യാഘാതത്തില്നിന്നുള്ള സംരക്ഷണത്തിനായുള്ള പദ്ധതി പ്രകാരം 3,66,500 കുടകള്‍ ലഭ്യമാക്കി. സന്നദ്ധ സേവനങ്ങളില്‍ നിന്ന് 59,17,344 പേര്‍ക്ക് പ്രയോജനം ലഭിച്ചു; കൂടാതെ 23,57,190 സംസം തിര്ഥജല ബോട്ടിലുകളും വിതരണം ചെയ്തു.
സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 17 ഫീല്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന 35 സന്നദ്ധസേവന അധികാരികളുടെ 12,13,540 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സന്നദ്ധസേവന സമയം 29,597,552 പേര്‍ക്ക് പ്രയോജനപ്പെടുത്താനായിട്ടുണ്ട്.
Content Highlights: mecca volunteering served 30 million worshippers
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..