മക്കയിലെത്തിയ തീർഥാടകർ
ജിദ്ദ: അടുത്ത വിശുദ്ധ മാസമായ റമദാനിലും അടുത്ത വര്‍ഷത്തെ ഹജജ് സീസണിലും തീര്‍ഥാടകരെ സേവിക്കുന്നതിനായി സൗദി അറേബ്യയില്‍ സന്നദ്ധസേവനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന് നടപടികള്‍ തുടങ്ങിയതായി സൗദി വാര്‍ത്താ ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു.
'മക്ക യൂത്ത് അറ്റ് യുവര്‍ സര്‍വീസ്'' എന്നറിയപ്പെടുന്ന പദ്ധതിയിലൂടെ മക്ക ആസ്ഥാനമായാണ് രജിസ്ട്രേഷന് കൈകാര്യം ചെയ്യുന്നത്. സീസണില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുള്ള യുവാക്കള്‍ക്ക് www.shbabmakkah.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. രജിസ്ട്രേഷന് നടപടി ഡിസംബര്‍ അവസാനംവരെ തുടരുമെന്ന് പദ്ധതിയുടെ ഡെപ്യൂട്ടി സൂപ്പര്‍വൈസര്‍ ജനറല്‍ അബ്ദുള്‍ റഹ്മാന് അല്‍ ഗാംദി പറഞ്ഞു.
മക്ക യൂത്ത് അറ്റ് യുവര്‍ സര്‍വീസ് പദ്ധതി കഴിഞ്ഞ 19 വര്‍ഷമായി നിരവധി പ്രവര്‍ത്തനങ്ങളുമായി നിലവിലുണ്ട്. തീര്‍ഥാടകരെ സേവിക്കുക, കാണാതായ ആളുകളെ കണ്ടെത്തി കൃത്യ സ്ഥലങ്ങളിലെത്തിക്കുക, പ്രഥമശുശ്രൂഷ നല്‍കുക, കാര്‍ പാര്‍ക്കിങ്ങ് നിയന്ത്രിക്കുക, ആശുപത്രിയില്‍ പ്രവേശിപ്പിച്ച തീര്‍ഥാടകരെ പരിപാലിക്കുക തുടങ്ങിയ സേവനങ്ങളാണ് നല്കി വരാറുള്ളത്.
Content Highlights: mecca volunteering
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..