മക്ക: ഹജ്ജ് നിര്‍വ്വഹിക്കുവാന്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള രണ്ട് മാര്‍ഗങ്ങള്‍ ഹജ്ജ്- ഉംറ മന്ത്രാലയത്തിന്റെ വെബ്സൈറ്റ്, അല്ലെങ്കില്‍ നുസ്‌ക് ആപ്പ് വഴി മാത്രമാണെന്ന് സൗദി അധികൃതര്‍ വീണ്ടും അറിയിച്ചു. രണ്ടിലേതെങ്കിലും ഒന്നില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും മാത്രമായിരിക്കും സൗദിയില്‍നിന്നും ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കാനാവുക. ഇതൊഴിച്ചുള്ള വ്യാജ ഹജ്ജ് കാമ്പെയ്നുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൗദി പൊതു സുരക്ഷാവിഭാഗം മുന്നറിയിപ്പ് നല്‍കി.
ഹജ്ജ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ട് പരസ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. സുരക്ഷാ അധികാരികള്‍ ഇത്തരം പരസ്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. അത്തരം പരസ്യങ്ങള്‍ പടച്ചുവിടുന്നവര്‍ക്കും അതിന്റെ ചുമതലയുള്ളവര്‍ക്കുമെതിരെ നിയമം അനുശാസിക്കുന്ന പിഴ അടക്കമുള്ള ശിക്ഷാ പടപടികള്‍ സ്വീകരിക്കുമെന്ന് സൗദി പൊതു സുരക്ഷാവിഭാഗം മുന്നറിയിപ്പ് നല്‍കി.
ഹജ്ജ് മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് ട്രാക്കിലൂടെയും നുസ്‌ക് ആപ്പിലുടെയും മാത്രമാണ് ഹജ്ജ് കര്‍മ്മത്തിനു അപേക്ഷിക്കാനാവുക. ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ച രജിസ്ട്രേഷന്‍ സംവിധാനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുവാനും പാലിക്കാനും സൗദിയിലെ എല്ലാം സ്വദേശികളോടും പ്രവാസികളോടും പൊതു സുരക്ഷാവിഭാഗം അഭ്യര്‍ഥിച്ചു.
ഹജ്ജ് അപേക്ഷ സമര്‍പ്പിക്കാനും സ്വികരിക്കുവാനുമുള്ള ഔദ്യോഗിക മാര്‍ഗം ഹജ്ജ് മന്ത്രാലയ വെബ്സൈറ്റും നുസ്‌ക്ക് ആപ്പും മാത്രമാണ്. ഇവയില്‍ ഒന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം ഹജ്ജ് കര്‍മ്മം ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുണ്ട്. എന്നാല്‍ ആഭ്യന്തര തീര്‍ഥാടകരുടെ ഹജ്ജ് കര്‍മ്മത്തിനുള്ള അപക്ഷ നേരത്തെ സ്വീകരിച്ചു കഴിഞ്ഞതാണ്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങളില്‍ അകപ്പെടരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Content Highlights: mecca
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..