സ്വീകരണത്തിൽനിന്ന്
മക്ക: ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ ജിദ്ദ വിമാനത്താവളം വഴി മക്കയിലെത്തിയ ആദ്യ സംഘത്തിന് മക്ക കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി മുസല്ലയടങ്ങിയ കിറ്റും പ്രഭാത ഭക്ഷണവും നല്‍കി സ്വീകരിച്ചു.
രാവിലെ അഞ്ചു മണിക്ക് ജിദ്ദ വിമാനത്താവളത്തില്‍ ഇറങ്ങിയ 145 അംഗ ആദ്യ മലയാളി സംഘം രാവിലെ എട്ട് മണിയോടെയാണ് താമസ സ്ഥലമായ മക്കയിലെ അസീസിയയിലെ എട്ടാം നമ്പര്‍ ബ്രാഞ്ച് ഹജ്ജ് ഓഫീസിലെ 260-ാം നമ്പര്‍ കെട്ടിടത്തില്‍ എത്തിയത്.
ഉച്ചയോടെ 325-ാം നമ്പര്‍ കെട്ടിടത്തിലെത്തിയ മറ്റൊരു മലയാളി സംഘത്തിനും കെ.എം.സി.സി. ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്ത് സ്വീകരിച്ചു.
മക്ക കെ.എം.സി.സി. ഹജ്ജ് സെല്‍ ചെയര്‍മാന്‍ കുഞ്ഞുമോന്‍ കാക്കിയ, ചീഫ് കോ ഓര്‍ഡിനേറ്റര്‍ മുജീബ് പൂക്കോട്ടൂര്‍, കണ്‍വീനര്‍ സുലൈമാന്‍ മാളിയേക്കല്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ മുസ്തഫ മുഞ്ഞക്കുളം, ട്രഷറര്‍ നാസര്‍ കിന്‍സാറ, കെ.എം.സി.സി. ഓര്‍ഗനൈസിങ് സെക്രട്ടറി മുസ്തഫ മലയില്‍, കുഞ്ഞാപ്പ പൂകോട്ടൂര്‍, ഇസ്സുദ്ധീന്‍, ഹാരിസ് പെരുവള്ളൂര്‍, എം.സി. നാസര്‍, സിദ്ധിക്ക് റാണ, സമീര്‍ ബദര്‍, സക്കീര്‍ കാഞ്ഞങ്ങാട്, മുഹമ്മദ് മൗലവി, ഷാഹിദ് പരേടത്ത്, വനിതാ കെ.എം.സി.സി. നേതാകളായ സുലൈഖ അബ്ദുന്നാസര്‍, സല്‍മ സുലൈമാന്‍, സൈഫുന്നീസ മജീദ്, സറീന ആസിഫ്, മുബശ്ശിറ ഫൈസല്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.
Content Highlights: mecca


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..