മാസ്സ് തബൂക്ക് ക്രിക്കറ്റ് ടൂർണമെന്റ്; മാംഗ്ലൂർ സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യന്മാർ


2 min read
Read later
Print
Share

.

തബൂക്ക് : മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവ്വീസ് (മാസ്സ് തബൂക്ക്) ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എട്ടാമത് അനീഷ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റിൽ ടീം മാംഗ്ലൂർ സ്‌ട്രൈക്കേഴ്‌സ് ജേതാക്കളായി. അത്യന്തം ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ ലയൺസ് തബൂക്കിനെ 4 വിക്കറ്റിനു പരാജയപ്പെടുത്തി മാംഗ്ലൂർ കിരീടം ചൂടി. നിശ്ചിത പത്തോവറിൽ 96 റൺസ് നേടിയ ലയൺസ് നെ 9 .2 ഓവറിൽ മാംഗ്ലൂർ സ്‌ട്രൈക്കേഴ്‌സ് ലഷ്യം മറികടന്നു. ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ആയി മാംഗ്ലൂർ സ്‌ട്രൈക്കേഴ്‌സ് ന്റെ
ഫയാസ് തെരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ മാൻ ഓഫ് ദി സീരീസും ബെസ്റ്റ് ബൗളറുമായി മാംഗ്ലൂർ സ്‌ട്രൈക്കേഴ്‌സ് ന്റെ അൻസാർ തെരഞ്ഞെടുക്കപ്പെട്ടു.

നേരത്തെ നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ ടി.എസ്.കെ തബൂക്കിനെ ലയൺസ് തബുക്കും മാസ്റ്റർ ബ്ലാസ്‌റ്റേഴ്‌സിനെ മാംഗ്ലൂർ സ്ട്രൈക്കേഴ്‌സും പരാജയപ്പെടുത്തിയിരുന്നു. യഥാക്രമം മുകേഷ് (ലയൺസ് തബൂക്ക്), തൗസീഫ് (മാംഗ്ലൂർ സ്‌ട്രൈക്കേഴ്‌സ്) എന്നിവർ മാൻ ഓഫ് ദി മാച്ച് ആയി.

ടൂർണമെന്റിലെ വിജയികളായവർക്കുള്ള ക്യാഷ് പ്രൈസ് അതിയാബ് അൽ താസജ് ബ്രോസ്റ്റും വിജയികൾക്കുള്ള ട്രോഫി റെസ്‌മിയ റെസ്റ്റോറന്റും സമ്മാനിച്ചു. റണ്ണേഴ്‌സ്പ്പി അപ്പിനുള്ള ക്യാഷ് പ്രൈസ് തറവാട് റെസ്റ്റോറന്റും ട്രോഫി കേരള റെസ്റ്റോറന്റും സമ്മാനിച്ചു.

ബിജോയ്, ഷെഹ്‌സാദ്, പ്രജിത്ത്, അനൂപ്,അനീസ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. സജിത്ത് രാമചന്ദ്രൻ, സാബു പാപ്പച്ചൻ എന്നിവർ സ്കോർ ബോർഡ് ചുമതല നിർവ്വഹിച്ചു. ഹംസ വയനാട് , ബോണി ടി ജോണി എന്നിവർ ഫോട്ടോ,വീഡിയോ കവർ ചെയ്തു. ഫോക് അഡ്വടൈസ്മെന്റ് (സാദിക്ക് ) പരസ്യ ചിത്രീകരണം നിർവ്വഹിച്ചു. തബൂക്ക് മദീന റോഡിലെ മാസ്റ്റർ ബ്ലാസ്റ്റേഴ്‌സ് & ലയൺസ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ടൂർണമെന്റിന്റെ ഭാഗമായുള്ള നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഗോൾഡ് കോയിൻ ജഗൻ (സനയ്യ), രണ്ടാം സമ്മാനം സ്മാർട്ട് ഫോൺ ഡോ: വൈശാഖ് എന്നിവർ അർഹരായി.

സമാപന ദിവസത്തെ ഉൾപ്പെടെ ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി മാസ്സ് രക്ഷാധികാരി സമിതി അംഗങ്ങളായ മാത്യു തോമസ് നെല്ലുവേലിൽ, ജോസ് സ്കറിയ, മാസ്സ് പ്രസിഡന്റ് റഹീം ഭരതന്നൂർ, സെക്രട്ടറി ഉബൈസ് മുസ്തഫ, സ്പോർട്സ് കൺവീനർ ആന്റണി പി.വി, ടൂർണമെന്റ് കൺവീനർ മുഹമ്മദ് റാഫി, മാസ്സ് ട്രഷറർ പ്രവീൺ പുതിയാണ്ടി, മാസ്സ് കേന്ദ്ര കമ്മറ്റി അംഗങ്ങളായ അബ്ദുൽ ഹഖ്, മുസ്തഫ തെക്കൻ, സുരേഷ് കുമാർ, ജറീഷ് ജോൺ, നജീബ് ആലപ്പുഴ, ചന്ദ്രശേഖര കുറുപ്പ്,ബിനോയി ദാമോദരൻ, വിവിധ യൂണിറ്റ് ഭാരവാഹികളായ അരുൺ ലാൽ, ബിനുമോൻ ബേബി, സിദ്ധീഖ് ജലാൽ, റിയാസ് മാഞ്ചിരി, അനീഷ് തേൾപ്പാറ, ഹാഷിം, ഷിബു, സാലി ശാരലാം, റോബിൻ ജോസ്, ബിനു ജോർജ്, ഷിനാസ് ബി തുടങ്ങിയവർ നേതൃത്വം നൽകി.

Content Highlights: Mangalore Strikers champions in tabuk cricket tournament

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented