പ്രതീകാത്മക ചിത്രം | Photo: PTI
റിയാദ്: പതിനേഴ് വിദേശവനിതകളെ നിയമവിരുദ്ധമായി താമസിപ്പിക്കുകയും ജോലി ശരിയാക്കി നൽകുകയും ചെയ്തതിന് റിയാദിൽ ഈജിപ്ഷ്യൻ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി രാജ്യത്ത് എത്തിയ വനിതകൾക്ക് സംരക്ഷണം നൽകി മറ്റ് ജോലികൾ തരപ്പെടുത്തി നൽകുകയായിരുന്നു ഇയാൾ ചെയ്തിരുന്നതെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കേസ് കൈമാറിയിരിക്കുകയാണ്.
നുഴഞ്ഞുകയറ്റക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ അവർക്ക് ഗതാഗതമോ പാർപ്പിടമോ അടക്കമുള്ള ഏതെങ്കിലും തരത്തിലുള്ള സഹായമോ നൽകുന്നവർക്ക് പരമാവധി 15 വർഷം വരെ തടവും, 1 ദശലക്ഷം റിയാൽ വരെ പിഴയും നൽകുമെന്ന് സൗദി അറേബ്യൻ ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. അത്തരക്കാരെകുറിച്ച് മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും പിഴ ഈടാക്കി വിദേശിയാണെങ്കിൽ നാടുകടത്തുകയാണ് പതിവ്. നിയമവിരുദ്ധർക്ക് ഗതാഗത സൗകരര്യം താമസസൗകര്യം എന്നിവ ഒരുക്കിയ വാഹനം കെട്ടിടം എന്നിവ കണ്ട്കെട്ടും.
ഈ അടുത്ത മാസങ്ങളിലായി സൗദി അറേബ്യ തൊഴിൽ, താമസ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയുള്ള നടപടി ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച, അസീറിന്റെ തെക്ക്-പടിഞ്ഞാറൻ മേഖലയിൽ അനധികൃത പ്രവാസികളെ കൊണ്ടുപോകുന്നതിനും അഭയം പ്രാപിച്ചതിനും രണ്ട് സൗദി പൗരന്മാരെ സൗദി അധികൃതർ അറസ്റ്റ് ചെയ്തിരുന്നു.
അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ കൊണ്ടുപോകുന്നതും താമസിപ്പിക്കുന്നതും 15 വർഷം വരെ തടവും കനത്ത പിഴയും ലഭിക്കാവുന്ന അപകീർത്തികരമായ കുറ്റകൃത്യമാണെന്ന് അസീർ പോലീസിന്റെ വക്താവ് പറഞ്ഞു. ഒരാഴ്ചയ്ക്കിടെ 15,328 അനധികൃത പ്രവാസികളെ പിടികൂടിയതായി സൗദി അറേബ്യ ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഡിസംബർ 22 മുതൽ 28 വരെയുള്ള കാലയളവിൽ നടത്തിയ അറസ്റ്റിൽ, രാജ്യത്തിന്റെ താമസ കുടിയേറ്റ നിയമം ലംഘിച്ച 8,808 പേരും അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 4,038 പേരും തൊഴിൽ ചട്ടങ്ങൾ ലംഘിച്ച 2,482 പേരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഇതേ കാലയളവിൽ, താമസ, അതിർത്തി, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കൊണ്ടുപോകുകയും താമസ സൗകര്യം നൽകുകയും ചെയ്തതിന് 10 പേരെ വേറെയും അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights: manama
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..