മലയാളം മിഷന്‍ ജിസാന്‍ മേഖലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു


.

ജിസാന്‍: കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്റെ ജിസാന്‍ മേഖലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ജിസാന്‍ ടാമറിന്‍ഡ് ഹോട്ടലില്‍ ചേര്‍ന്ന ജിസാനിലെ സാമൂഹിക പ്രവര്‍ത്തകരുടെ യോഗത്തില്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം ഷംസു പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ സെക്രട്ടറി താഹ കൊല്ലേത്ത് പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിച്ചു. ' എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്ന ലക്ഷ്യവുമായി ആഗോള തലത്തില്‍ മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി മലയാളം മിഷന്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ബൃഹത്തായ പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജിസാനിലെ വിവിധ സംഘടനാ നേതാക്കളായ മുഹമ്മദ് ഇസ്മായില്‍ മാനു, അബ്ദുള്‍ ഗഫൂര്‍ വാവൂര്‍, ഡോ.മന്‍സൂര്‍ നാലകത്ത്, ഖാലിദ് പട്ല, വെന്നിയൂര്‍ ദേവന്‍, സജീര്‍ കൊടിയത്തൂര്‍, മുഹമ്മദ് സാലിഹ് കാസര്‍ഗോഡ്, ഡോ.ജോ വര്‍ഗീസ്, കെ.ഷാഹിന്‍, പി.അബ്ദുള്‍ അസീസ്, മുഹമ്മദ് അനസ്, നൗഷാദ് വാഴക്കാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. യോഗത്തില്‍ മലയാളം മിഷന്‍ ജിസാന്‍ മേഖല കോ-ഓര്‍ഡിനേറ്റര്‍ ഡോ.രമേശ് മൂച്ചിക്കല്‍ സ്വാഗതവും ഡോ.ഷഫീഖ് റഹ്‌മാന്‍ തൊട്ടോളി നന്ദിയും പറഞ്ഞു. കേരളപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ച് സാംസ്‌കാരിക സംഗമവും മാതൃഭാഷാ പ്രതിജ്ഞയും ഈ മാസം 18 ന് ജിസാനില്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

ഡോ.രമേശ് മൂച്ചിക്കല്‍ (കോ-ഓര്‍ഡിനേറ്റര്‍) ഡോ.മന്‍സൂര്‍ നാലകത്ത് (പ്രസിഡന്റ്), ഡോ.ജോ വര്‍ഗീസ് നൗഷാദ് വാഴക്കാട് (വൈസ് പ്രസിഡന്റുമാര്‍), സജീര്‍ കൊടിയത്തൂര്‍ (സെക്രട്ടറി), പി.അബ്ദുള്‍ അസീസ് മുഹമ്മദ് അനസ് (ജോയിന്റ് സെക്രട്ടറിമാര്‍), ഡോ.ഷഫീഖ് റഹ്‌മാന്‍ തൊട്ടോളി (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായ പുതിയ മേഖലാകമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു. ജിസാന്‍ മേഖലയില്‍ മലയാളം മിഷന്റെ കൂടുതല്‍ പഠനകേന്ദ്രങ്ങള്‍ ആരംഭിക്കുകയും ഡിസംബറില്‍ പ്രവേശനോത്സവം സംഘടിപ്പിക്കുകയും ചെയ്യുമെന്ന് മേഖലാ ഭാരവാഹികള്‍ അറിയിച്ചു. പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കായി കേരള സര്‍ക്കാരിന്റെ അംഗീകൃത മലയാളം കോഴ്സായ 'കണിക്കൊന്ന' സര്‍ട്ടിഫിക്കറ്റ് കോഴ്സാണ് ജിസാന്‍ മേഖലയിലെ പഠനകേന്ദ്രങ്ങളില്‍ ആരംഭിക്കുന്നത്. മലയാളം മിഷന്‍ സൗദി ചാപ്റ്ററിന് കീഴില്‍ ജിദ്ദ, റിയാദ്, ദമ്മാം, തബൂക്ക്, ജിസാന്‍, അല്‍ഖസീം, അബഹ എന്നി ഏഴ് മേഖലകളിലായി എഴുപതിലധികം പഠനകേന്ദ്രങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.



Content Highlights: malayalam mission


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented