.
ജിദ്ദ: ഒരുമിക്കാം ഒത്തുകളിക്കാം എന്ന പേരില്‍ മലര്‍വാടി ബാലസംഘം ജിദ്ദ സൗത്ത് സോണ്‍ ബാലോത്സവം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 10-ന് വെള്ളിയാഴ്ച്ച ജിദ്ദ അശുരൂഖിലെ ദുര്‍റ വില്ലയില്‍വെച്ച് ഉച്ചക്ക് രണ്ട് മുതല്‍ നടക്കുന്ന ബാലോത്സവത്തില്‍ കുട്ടികള്‍ക്ക് അറിവും വിനോദവും പകര്‍ന്നുനല്‍കുന്ന 40 ഗെയിംസ് ഇനങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ജിദ്ദയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മലര്‍വാടി ബാലസംഘം പ്രവര്‍ത്തകര്‍ അറിയിച്ചു. കുട്ടികള്‍ വിളിച്ചുചേര്‍ത്ത് പങ്കെടുത്ത വാര്‍ത്താ സമ്മേളനം ഏറെ കൗതുകകരമായി.
അക്കാദമിക് വിഷയങ്ങളിലും ഐടി ഉപകരണങ്ങളിലും മാത്രം തളച്ചിടുന്ന പ്രവാസി ബാല്യങ്ങള്‍ക്ക് അവരുടെ കലാ കായിക സര്‍ഗാത്മക കഴിവുകള്‍ പരസ്പരം മത്സരിക്കാതെ കണ്ടെത്തുകയും തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ബാലോത്സവം സംഘടിപ്പിക്കുന്നത്. ഒരുമിക്കാം ഒത്തുകളിക്കാം എന്ന പേരില്‍ മുന്നൂറോളം കുട്ടികള്‍ പങ്കെടുക്കുന്ന ബാലോത്സവത്തില്‍ കെ.ജി മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് പങ്കെടുക്കുക. രണ്ടര മണിക്കൂര്‍ സമയപരിധിയില്‍ പരമാവധി കൗണ്ടറുകളില്‍ മത്സരിക്കുകയും പരമാവധി സ്‌കോര്‍ നേടിയെടുക്കുകയും ചെയ്യുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഓരോ കാറ്റഗറിയിലും എറ്റവും കൂടുതല്‍ സ്‌കോര്‍ നേടുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക സമ്മാനവും മത്സരത്തില്‍ പങ്കെടുത്ത് സ്‌കോര്‍ ചെയ്യുന്ന എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനവും എര്‍പ്പെടുത്തിയിട്ടുണ്ട്.
കുട്ടികളോടൊപ്പമെത്തുന്ന രക്ഷിതാക്കള്‍ക്ക് പ്രത്യേക പാരന്റിങ് സെഷനും ഒരുക്കിയിട്ടുണ്ട്. വൈകീട്ട് ഏഴുമണിക്ക് മലര്‍വാടി അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും. ബാലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കുള്ള സമ്മാനദാനവും അതോടൊപ്പം നടക്കും. ബാലോത്സവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 0559368442 (ഹസീബ്) എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ മലര്‍വാടി അംഗങ്ങളായ അമീന്‍ അഹമ്മദ്, അയാന്‍ അബ്ദുല്‍ മജീദ്, റൂഹി നജ്മുദ്ധീന്‍, അദീന തൗഫീഖ്, റംസി ഷഫീഖ് എന്നീ കുട്ടികള്‍കോടൊപ്പം മലര്‍വാടി ഉപരക്ഷാധികാരി കെ.എം. അനീസ്, മലര്‍വാടി ബാലോത്സവ പ്രോഗ്രാം കണ്‍വീനര്‍ നൗഷാദ് നിഡോളി എന്നിവര്‍ പങ്കെടുത്തു.
Content Highlights: malarvadi balothsavam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..