മലപ്പുറം വാണിയമ്പലം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയില്‍ മരിച്ചു


1 min read
Read later
Print
Share

അബ്ദുൽ മജീദ്

ജിദ്ദ: ഹൃദയാഘാതത്തെത്തുടര്‍ന്ന് മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു. വാണിയമ്പലം അങ്കപ്പൊയിലില്‍ സ്വദേശി ചെറുകപ്പള്ളി അബ്ദുല്‍ മജീദ് (63) ആണ് മരിച്ചത്. താമസസ്ഥലത്തു വെച്ച് വ്യാഴാഴ്ച പുലര്‍ച്ചെ നെഞ്ചുവേദന അനുഭവപ്പെടുകയും ഉടന്‍ മരിക്കുകയുമായിരുന്നു. 28 വര്‍ഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ അല്‍ ഈസാഈ ഫുഡ്സ്റ്റഫ് കമ്പനിയില്‍ സെക്രട്ടറിയായി ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: പരേതനായ കുഞ്ഞുമുഹമ്മദ്, മാതാവ്: പരേതയായ ആയിഷ. ഭാര്യ: ഉമ്മുസല്‍മ, മക്കള്‍: റിസ്വാന്‍ (ജിദ്ദ), റിസ്ല (ദുബായ്), റാഷിന്‍ (ബെംഗളൂരു), റസിന്‍ (വിദ്യാര്‍ഥി-ബെംഗളൂരു), സഹോദരങ്ങള്‍: അബ്ദുസ്സമദ്, അബ്ദുല്‍റഹ്‌മാന്‍, അബ്ദുല്‍ സലാം, പരേതനായ അബ്ദുല്‍ ജലീല്‍, സഫിയ, റംലത്ത്, ആബിദ, ഫാത്തിമ, ഖൈറുന്നിസ, സൗജത്ത്, ഹസീന. കിങ് ഫഹദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കുമെന്ന് ജിദ്ദയിലുള്ള മകന്‍ റിസ്വാന്‍ അറിയിച്ചു.

Content Highlights: malappuram native passed away in jeddah

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
യാംബു  ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ 'ഇതാരുടെ സ്റ്റോറി' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്‌

1 min

കേരള സ്റ്റോറി; പൊതുസമൂഹം തള്ളിക്കളയണമെന്ന് യാംബു ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ടേബിള്‍ ടോക്

May 6, 2023


എം. ചന്ദ്രന്‍ അനുശോചന യോഗത്തില്‍ രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍ അനുശോചന പ്രമേയം അവതരിപ്പിക്കുന്നു

1 min

എം. ചന്ദ്രന്‍ അനുശോചനം സംഘടിപ്പിച്ചു

May 5, 2023


FLIGHT

1 min

പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുക: കേളി

Mar 29, 2023

Most Commented