Photo: Pravasi mail
മദീന: പ്രവാചകന്‍ മുഹമ്മദ് നബി അന്ത്യ വിശ്രമം കൊള്ളുന്ന മദീനയിലെ റൗദ ഷരീഫിലേക്ക് തീര്‍ഥാടകരെ സന്ദര്‍ശനത്തിനും പ്രാര്‍ത്ഥനക്കും അനുവദിക്കുന്ന സമയക്രമം തീരുമാനിച്ചു. നേരത്തെ അനുമതി തേടിയ വിശ്വാസികള്‍ക്ക് റൗദ ഷരീഫ് സന്ദര്‍ശിക്കുനാനുള്ള സമയക്രമം പ്രവാചക പള്ളിയുടെ കാര്യനിര്‍വ്വഹണ ചുമതലയുള്ള വിഭാഗമാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
പുരുഷന്‍മാര്‍ക്ക് പുലര്‍ച്ചെ 2:30 മുതല്‍ പ്രഭാത നമസ്‌കാരസമയം വരേയും, തുടര്‍ന്ന് രാവിലെ 11:30 മുതല്‍ രാത്രിയിലെ ഇഷാ നമസ്‌കാരം വരെയും ആയിരിക്കും റൗദ ഷരീഫില്‍ പ്രവേശനം നല്‍കുക. അതേസമയം സ്ത്രീകള്‍ക്ക് പ്രഭാത നമസ്‌കാരത്തിന് ശേഷം മുതല്‍ രാവിലെ 11 മണിവരേയും രാത്രി 11 മുതല്‍ രണ്ട് മണിവരെയുമാണ് പ്രവേശന സമയം.
വിശുദ്ധ റംസാന്‍ മാസത്തിലെ ആദ്യ 19 ദിവസത്തെ സമയക്രമം മാത്രമാണ് ഇപ്പോള്‍ അധികൃതര്‍ അറിയിച്ചിട്ടുള്ളത്. റൗദ ഷരീഫ് പെര്‍മിറ്റ് കൈവശമുള്ള തീര്‍ത്ഥാടകര്‍ക്കാണ് സന്ദര്‍ശനത്തിനും പ്രാര്‍ത്ഥിക്കാനും അനുമതിയെന്ന് ഹറം കാര്യാലയം അറിയിച്ചു. 37-ാം നമ്പര്‍ ഗേറ്റിന് മുന്നിലുള്ള തെക്കന്‍ മുറ്റം വഴിയാണ് പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രവേശനനാനുമതിയെന്ന് അധികൃതര്‍ അറിയിച്ചു.
Content Highlights: Madinah Rawda Sharif visit schedule announced
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..