ക്ലാസ് മുറികളില്‍ സെല്‍ ഫോണുകള്‍ തിരയുന്നതും പിടിച്ചെടുക്കുന്നതും നിയമവിരുദ്ധമെന്ന് നിയമ വിദഗ്ധര്‍


ജാഫറലി പാലക്കോട്

പ്രതീകാത്മക ചിത്രം | Getty Images

റിയാദ്: ക്ലാസ് മുറികളില്‍ മൊബൈല്‍ ഫോണുകള്‍ തിരയുന്നതും പിടിച്ചെടുക്കുന്നതും നിയമവിരുദ്ധമാണെന്ന് നിരവധി സൗദി നിയമവിദഗ്ധര്‍. കോടതി ഉത്തരവിലൂടെ മാത്രമേ ഫോണുകള്‍ കണ്ടുകെട്ടാന്‍ കഴിയൂ എന്ന് വിദഗ്ധര്‍ വ്യക്തമാക്കി.

സ്‌കൂള്‍ ക്ലാസ് സമയങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുന്നതായി സ്‌കൂള്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും നിരന്തരം പരാതിപ്പെട്ട സാഹചര്യത്തിലാണ് സൗദി നിയമവിദഗ്ധരുടെ പരാമര്‍ശം. ഈ സെല്‍ഫോണുകളില്‍ ചിലത് അക്കാദമിക് സെമസ്റ്ററിലുടനീളം സ്‌കൂള്‍ അധികൃതരുടെ കസ്റ്റഡിയില്‍ സൂക്ഷിക്കുന്നതായും പരാതിയുണ്ട്.

സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പരിശോധിച്ച് പിടിച്ചെടുക്കുന്നതും തിരികെ നല്‍കാന്‍ വിസമ്മതിക്കുന്നതും നിയമവിരുദ്ധമായ നടപടിയാണെന്നാണ് അഭിഭാഷകര്‍ പറയുന്നത്. വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ചട്ടങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തില്‍, ക്ലാസ് സമയങ്ങളില്‍ ലംഘനം ആവര്‍ത്തിക്കില്ലെന്ന് രക്ഷിതാവില്‍ നിന്ന് ഉറപ്പ് നേടിയ ശേഷം സ്‌കൂള്‍ അധികൃതര്‍ ഫോണ്‍ കൈമാറണം.

കോടതി വിധിയിലൂടെ മാത്രമേ ഫോണ്‍ ജപ്തി ചെയ്യുവാന്‍ കഴിയൂ എന്നും നിയമ കണ്‍സള്‍ട്ടന്റ് പറഞ്ഞു. സ്‌കൂള്‍ സമയങ്ങളില്‍ ഉപയോഗിച്ച മൊബൈല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക് പോലീസില്‍ പരാതി നല്‍കാമെന്നും നിയമ കണ്‍സള്‍ട്ടന്റ് പറഞ്ഞു.

സ്‌കൂള്‍ സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ വിദ്യാര്‍ഥികളില്‍ നിന്ന് പിടിച്ചെടുക്കുന്നത് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള വ്യക്തമായ ലംഘനമാണ്. ഇത്തരം ലംഘനങ്ങള്‍ ഉണ്ടായാല്‍ സ്‌കൂളിനെതിരെ വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നല്‍കണമെന്ന് നിയമ വിദഗ്ധര്‍ ഉപദേശിച്ചു.

Content Highlights: Legal experts say it's illegal to search and seize cell phones in classrooms


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented