Photo: pravasi mail
മദീന: ഹിജ്റ വര്‍ഷം ആരംഭം മുതല്‍ മദീനയിലെ പ്രവാചക പള്ളി സന്ദര്‍ശിച്ചത് 200 ദശലക്ഷം വിശ്വാസികള്‍. മുഹറം മാസത്തിന്റെ ആരംഭം മുതല്‍ ദുല്‍-ഖഅദ മാസം തുടക്കം വരെയുള്ള പത്ത് മാസം പ്രവാചക പള്ളിയിലെത്തിയ മൊത്തം വിശ്വാസികളുടെ എണ്ണമാണ് 200 ദശലക്ഷത്തിലധികം പുരുഷന്മാരും സ്ത്രീകളുമടക്കമുള്ളവരെന്ന് ഹറം കാര്യാലയ മേധാവി ഷെയ്ഖ് ഡോ. അബ്ദുള്‍ റഹ്‌മാന്‍ അല്‍-സുദൈസ് വിശദീകരിച്ചു. ഉംറ, സന്ദര്‍ശന, ടൂറിസ്റ്റ് വിസകളിലെത്തിയവരും സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും മദീന സന്ദര്‍ശിക്കാനെത്തിയ സൗദി പൗരന്‍മാരും പ്രവാസികളും ഉള്‍പ്പെടെയുള്ളവരും ഇതില്‍ ഉള്‍പ്പെടും.
പ്രവാചക മസ്ജിദ് കാര്യ നിര്‍വ്വഹണ വിഭാഗം വിവിധ ഏജന്‍സികളുടെയും വകുപ്പുകളുടെയും സഹകരണത്തോടെ മദീനയിലെ മസ്ജിദുന്നബവിയിലെത്തിയ എല്ലാ ആരാധകര്‍ക്കും പ്രയാസരഹിതമായി എളുപ്പത്തില്‍ അവരുടെ കര്‍മ്മങ്ങള്‍ ചെയ്യുവാനുള്ള എല്ലാ സേവനങ്ങളും നല്‍കുവാന്‍ സാധിച്ചതായി അല്‍സുദൈസ് പറഞ്ഞു.
Content Highlights: last 10 months 200 million believers came to pray at the Prophet s Mosque in Madinah
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..