തവക്കല്‍ന ആപ്പ് വഴി പ്രാര്‍ത്ഥനയുടെ ദിശ അറിയാം


By ജാഫറലി പാലക്കോട്

1 min read
Read later
Print
Share

പ്രതീകാത്മകചിത്രം

ജിദ്ദ: മുസ്ലിങ്ങള്‍ പ്രാര്‍ത്ഥിക്കുവാനായി നില്‍ക്കുന്ന ദിശ അറിയുവാന്‍ തവക്കല്‍ന സേവന ആപ്പ് വഴി സാധിക്കുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ഏത് സമയത്തും ഏത് സ്ഥലത്തും ഖിബ്ലയിലേക്കുള്ള ശരിയായ ദിശ അറിയാന്‍ തവക്കല്‍ന ആപ്പിലെ ഈ സവിശേഷത ഗുണഭോക്താക്കളെ സഹായിക്കും.

തവക്കല്‍ന ആപ്പിലെ സേവന ഐക്കണ്‍ വഴി, മത സേവനങ്ങളിലെത്തി, ഖിബ്ല ബട്ടണ്‍ അമര്‍ത്തിയാല്‍ റമസ്‌ക്കാര ദിശയായ ഖിലയുടെ സ്ഥാനം ഗുണഭോക്താക്കള്‍ അറിയുവാനാകും. ആപ്പ് ഒരു കോമ്പസും അതിനടുത്തായി ഖിബ്ലയിലേക്കുള്ള ദിശ കാണിക്കുന്ന ഒരു അമ്പടയാളവും പ്രദര്‍ശിപ്പിക്കും.

തവക്കല്‍ന സേവന ആപ്പില്‍ മതപരമായ സേവനങ്ങളായ പ്രാര്‍ത്ഥന സമയം ഉള്‍പ്പെടെ നിരവധി സവിശേഷതകള്‍ ഉണ്ടെന്നത് എടുത്തുപറയേണ്ടതാണ്. വിശുദ്ധ ഖുര്‍ആനും, മക്ക മദീന ഹറമിലെ ആളുകളുടെ തിരക്കിന്റെ ശേഷി അറിയിക്കുന്ന മാനസിക് ഗേറ്റടക്കമുള്ള നിരവധി സവിശേഷതകള്‍ തവക്കല്‍ന ആപ്പില്‍ അടങ്ങിയിട്ടുണ്ട്. പ്ലേ സ്റ്റോര്‍ വഴി തവക്കല്‍ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും.

Content Highlights: Know the direction of prayer through Tawakkalna app

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented