സഹപ്രവര്‍ത്തകന്റെ  സംരക്ഷണവും കെ.എം.സി.സി പ്രവര്‍ത്തകരുടെ കടമ: കെ.പി മുഹമ്മദ്  കുട്ടി


.

ജിദ്ദ: സേവന പ്രവര്‍ത്തനം തന്റെ ഹൃദയത്തുടിപ്പായി ഏറ്റെടുത്ത് നടത്തുന്ന കെ.എം.സി.സി പ്രവര്‍ത്തകര്‍ സ്വകുടുംബത്തെ പോലെ സഹപ്രവര്‍ത്തകന്റെ സംരക്ഷണവും തന്റെ കടമയായി കരുതണമെന്ന് സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റും, തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കൂടിയായ കെ.പി മുഹമ്മദ് കുട്ടി പറഞ്ഞു. പൊന്നാനി മണ്ഡലം കെഎം.സി.സിയും ശറഫിയ്യ കെ.എം.സി.സിയും സംയുക്തമായി നടത്തിയ ഇസ്സുദ്ദീന്‍ തങ്ങള്‍ പാലപെട്ടിയുടെ പ്രാര്‍ത്ഥനാ അനുസ്മരണ സദസ്സും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.പി മുഹമ്മദ് കുട്ടി.

കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ ജീവിതം മറ്റുള്ളവരുടെ സേവനത്തിനു കൂടി സമര്‍പ്പിച്ച നിസ്വാര്‍ഥ സേവകനായിരുന്നു ഇസ്സുദ്ദീന്‍ തങ്ങള്‍ എന്ന് കെ.പി മുഹമ്മദ് കുട്ടി സ്മരിച്ചു. കെ.എം.സി.സി സുരക്ഷാ പദ്ധതിപോലെയുള്ളവ പ്രവാസി കുടുംബങ്ങള്‍ക്ക് പലഘട്ടങ്ങളിലും തുണയാകുന്നതോടൊപ്പം, കൂട്ടത്തിലുള്ളവരെയും കുടുംബത്തെയും അറിഞ്ഞ് പരസ്പരം സഹായിക്കാനും നാം സന്നദ്ധരാകണം. കെ.എം.സി.സി അംഗത്വ കാമ്പയിന്‍ വിജയകരമാക്കുവാന്‍ പ്രവര്‍ത്തകര്‍ സന്നദ്ധരാകണം. സി.എച്ച് സെന്റര്‍ പോലെയുള്ള പ്രവര്‍ത്തനങ്ങളുമായി കെ.എം.സി.സി മുന്നോട്ട് പോകുമ്പോള്‍ നിരവധി രോഗികള്‍ ക്ക് കൈതാങ്ങാവുകയാണ്. നാഷണല്‍ കെ.എം.സി.സി, സെന്‍ട്രല്‍ കെ.എം.സി.സി കമ്മിറ്റികള്‍ എന്നിവ പുതിയ പെന്‍ഷന്‍ പദ്ധതി പ്രവാസികള്‍ക്കായി നടപ്പാക്കാനുള്ള പാതയിലാണ്. ഫല സാഹചര്യങ്ങളിലും കെ.എം.സി.സി സുരക്ഷാ ഫണ്ടില്‍ തുടര്‍ച്ചയാകാരിതുന്നവരില്‍ ആ നുകുല്ല്യത്തിനും അര്‍ ഹരാവാന്‍ സാധിക്കാത്തവരൂ ണ്ട് അവരെകൂടി സഹായിക്കുവാന്‍ കെം.എം.സി.സി പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും കെ.പി മുഹമ്മദ് കുട്ടി പറഞ്ഞു.



പൊന്നാനി മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് കരീംഷാ വെളിയങ്കോട് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ജിദ്ദാ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ നിസാം മമ്പാട്, മലപ്പുറം ജില്ല കെഎംസിസി ഭാരവാഹികളായ ഹബീബ് കല്ലന്‍ , സീതി കൊളക്കാടന്‍ നാഷണല്‍ കെഎംസിസി മെമ്പര്‍ നാസര്‍ വെളിയങ്കോട് , റസാഖ് ചേലക്കോട്, തുടങ്ങിയവര്‍ സംസാരിച്ചു. റഷീ ദ് വാഴക്കാട് സ്വാഗതവും, സി.ടി ശിഹാബ് പൂക്കോട്ടൂര്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ: പൊന്നാനി മണ്ഡലം കെഎം.സി.സിയും ശറഫിയ്യ കെ.എം.സി.സിയും സംയുക്തമായി നടത്തിയ ഇസ്സുദ്ദീന്‍ തങ്ങള്‍ പാലപെട്ടിയുടെ പ്രാര്‍ ത്ഥനാ അനുസ്മരണ സദസ്സു ഉദ്ഘാടനം ചെയ്തു കെ.പി മുഹമ്മദ് കുട്ടി സംസാരിക്കുന്നു .

Content Highlights: kmcc saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented